"പഞ്ഞിയുടെ കുറുങ്കവിതകൾ " പ്രകാശിപ്പിച്ചു

മുട്ടമ്പലം : കെ.എ. അയ്യപ്പൻ പിള്ള സ്മാരക മുനിസിപ്പൽ പബ്ലിക്ക് ലൈബ്രറിയുടെ എഴുപത്തഞ്ചാം വാർഷിക സമ്മേളനത്തിൽ അഡ്വക്കേറ്റ് റോയി പഞ്ഞിക്കാരൻ്റെ "പഞ്ഞിയുടെ കുറുങ്കവിതകൾ " എന്ന കവിതാസമാഹാരം പ്രകാശിപ്പിച്ചു.
ആദ്യപ്രതി കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിൻ്റെ കയ്യിൽ നിന്നും പ്രകാശ് മേച്ചേരിൽ ഏറ്റുവാങ്ങി . വി പബ്ലിക്കേഷൻ മാനേജർ സുകു പി ഗോവിന്ദ് സന്നിഹിതനായിരുന്നു .