ഞാനും നീയും : കവിത , റോയ്‌പഞ്ഞിക്കാരൻ

ഞാനും നീയും : കവിത , റോയ്‌പഞ്ഞിക്കാരൻ

ഒരു  കവിത എഴുതണമെന്നു തോന്നുമ്പോൾ 
വരുമൊരു മുഴക്കം ചുറ്റിൽനിന്നും 
എന്നെക്കുറിച്ചെഴുതരുതേ എന്ന് .
ശെരി ശെരി , നിന്നെക്കുറിച്ചു 
ഞാനെഴുതുന്നില്ല . 
ഒന്നോർക്കുക 
എന്നെക്കുറിച്ചെഴുതിയാലും  നിന്നെ കുറിച്ചെഴുതിയാലും 
എല്ലാം ഒന്ന് തന്നെ . 
കാലം വിരിക്കുന്ന 
പൂവിതളിൻ സുഗന്ധം 
ആസ്വദിക്കുന്നതും 
നമ്മളൊന്നായി !
ഞാൻ അറിഞ്ഞിട്ട 
മധുരവും നുകരുന്നതും 
നമ്മൊളൊന്നായി .
ഒരിക്കലും കാണാത്ത 
കുയിലിന്റെ പാട്ടും ആസ്വദിക്കുന്നതും 
നമ്മളൊന്നായി ! 
കൽ തുറങ്കിന്റെ ഇരുട്ട് 
അനുഭവിക്കുന്നതും നമ്മളൊന്നായി ! 
കൊഴിഞ്ഞു  വീണ 
ഇലകളുടെ ദുഃഖവും അനുഭവിക്കുന്നതും 
നമ്മളൊന്നായി ! 
എന്റെ പിന്നാലെ നീയും 
നിന്റെ പിന്നാലെ ഞാനും !
പിന്നെ എന്തിനീ  
എൻ ഭാവനകൾ  നീ 
നീ അനുവദിക്കാത്തത് ?