ഞാൻ കണ്ടതും കേട്ടതും : കവിത, റോയ്‌ പഞ്ഞിക്കാരൻ

ഞാൻ കണ്ടതും കേട്ടതും : കവിത, റോയ്‌ പഞ്ഞിക്കാരൻ

രിയില മൂടിയ കല്പടവുകളിൽ 

കേട്ടു ഞാൻ നിൻ  ചിലമ്പൊലി 

കാർമേഘം പെയ്തൊഴിയുന്ന 

തുള്ളികളിൽ കണ്ടു ഞാൻ നിൻ 

മിഴിനീർ കണങ്ങൾ 

രാജീവം വിടരും പൊയ്കയിൽ 

കണ്ടു ഞാൻ നിൻ നെടുവീർപ്പിൻ

കുമിളകൾ 

പ്രതീക്ഷയുടെ കുങ്കുമ സന്ധ്യയിൽ 

അകലുന്ന  പകലിൽ കണ്ടു ഞാൻ 

നിൻ വിഷാദ വദനം

ഇരുളിലെ മഴയിൽ കേട്ടു ഞാൻ 

നിൻ ശോകാർദ്ര സംഗീതം 

നിനച്ചിരിക്കാതെ എത്തുന്ന കൊടുംവേനലിൽ 

കണ്ടു ഞാൻ നിൻ രൗദ്രഭാവം 

ഭ്രാന്തമായി അലയുന്ന എൻ

ചിന്തകളിൽ കണ്ടു ഞാൻ 

ഇന്നലകൾ കഴുകന്റെ ചിറകിലേറി 

രണ്ടു മേഘ തുണ്ടുകളിടയിലൂടെ 

പകൽവറ്റുന്ന സന്ധ്യയിലൂടെ ഇരുളിലേക്ക് 

പറന്നകലുന്നു... നാളെകൾ ഇരുളിന്റെ

കരിമ്പടം മാറ്റി വെള്ളരിപ്രാവിന്റെ

ചിറകിലേറി വരുന്നതും  കാണുന്നു . 

 

റോയ്‌ പഞ്ഞിക്കാരൻ