കൂട്ടുകാരൻ: കവിത, പുഷ്പ ബേബി തോമസ്

നിന്നെപ്പോലൊരു കൂട്ടുകാരനുണ്ടാവുക
എത്ര ഭാഗ്യമാണ്!!!
എൻ്റെ കാത്തിരിപ്പിന്
അറുതിയായത് ,
അർത്ഥമുണ്ടായത്
നിന്നെ കണ്ടു മുട്ടിയപ്പോഴാണ്.
മിഴിനീരടങ്ങാത്ത മിഴികളിൽ
പ്രതീക്ഷയുടെ തിരി തെളിയിച്ചത്
നീയാണ് .
കൈകോർത്ത് നടക്കുന്നതിനാൽ
ദൂരം ഞാൻ അറിയുന്നില്ല .
മുള്ളുകൾ നീ വെട്ടിമാറ്റിയതിനാൽ
മുറിവുകൾ അന്യമെൻ
പാദങ്ങളിൽ .
പൊള്ളും ചിന്തക്കള
പെയ്തൊഴിയിച്ച്
ശുഭചിന്തകളാൽ
മനം നിറച്ചത് നീയാണ് .
മനസ്സറിഞ്ഞ്
നീ എന്നൊപ്പമുള്ളതിനാൽ
ഇനിയെൻ്റെ മോഹങ്ങൾക്ക്
വിലക്കുകളില്ല,
അതിരുകളില്ല.
നിൻ്റെ കരുതൽ
ചേർത്തു പിടിയ്ക്കൽ ,
കൂട്ട് ......
എനിക്ക് പകരുന്ന
ആനന്ദം
പറയാവതല്ല കൂട്ടുകാരാ .....
പുഷ്പ ബേബി തോമസ്