ഇവിടെ ഇപ്പം ഇങ്ങനാ: കവിത , സൂസൻ പാലാത്ര

ഇവിടെ ഇപ്പം ഇങ്ങനാ: കവിത , സൂസൻ പാലാത്ര

ർക്കും ആരെയും

 ചീത്ത വിളിക്കാം

വായും മനസ്സും കയ്യും

അറിയാത്തതെല്ലാം 

പറഞ്ഞു പരത്താം.

അതിനാണല്ലോ 

ആവിഷ്ക്കാര സ്വാതന്ത്ര്യം!

 

സ്ത്രീയെ വാക്കിനാൽ 

ബലാത്സംഗം ചെയ്യാം

വൈരാഗിക്ക്.

അനന്തര നടപടി

 വൈകിയാലോ

സഹിച്ചേക്കണം 

ക്ഷമിച്ചേക്കണം

"നിയമം കയ്യിലെടുക്കരുത്"

താക്കീതാണേ

താക്കീതു കേട്ട്

 ഒതുങ്ങിയില്ലെങ്കിൽ 

തുറുങ്കിലടയ്ക്കും 

 പറഞ്ഞേക്കാം.

 

കൗമാരങ്ങളെ തല്ലിയുടയ്ക്കാം

നാക്കുകളൊക്കെ 

 പിഴുതെടുക്കാം

നട്ടെല്ലു തകർക്കാം

സുഹൃത്തുക്കളെയും

കൂട്ടി ബലാത്സംഗം ചെയ്യാം 

ഇര ചാവുംവരെയും.

മനീഷക്കെന്താ

 കൊമ്പുണ്ടോ

അവളെയും 

 വത്മീകമാക്കി .

നിയമവും ഞങ്ങൾക്ക് അനുകൂലമാകും

  നിശ്ചയമായി

ചോദ്യം ചെയ്യാനാരുണ്ടിവിടെ

കാണട്ടെ!

 

അവളെൻ്റെ ആരാ

അവൾ നിൻ്റെ ആരാ

അവളിന്ത്യയുടെ ആരാ

വെറുമൊരു പെണ്ണ് 

പെണ്ണിനിന്ത്യയിലെന്തു വില

പറയാം പറയാം പുല്ലുവില

അതു തന്നെയാ സത്യം

ഇവിടെ ഇപ്പം ഇങ്ങനാന്നേ.

സൂസൻ പാലാത്ര