കരിക്ക് സീരീസുകളിലൂടെ ശ്രദ്ധേയയായ സ്നേഹ ബാബു വിവാഹിതയായി; വരനും കരിക്ക് കുടുംബത്തിൽ നിന്ന്

കരിക്ക്  സീരീസുകളിലൂടെ  ശ്രദ്ധേയയായ  സ്നേഹ ബാബു വിവാഹിതയായി; വരനും  കരിക്ക് കുടുംബത്തിൽ നിന്ന്

രിക്ക്' യൂട്യൂബ് ചാനലിലെ വെബ് സീരീസുകളിലൂടെ മലയാളികള്‍ക്ക് ശ്രദ്ധേയായ നടി സ്‌നേഹാ ബാബു വിവാഹിതയായി. കരിക്ക് കുടുംബത്തിലെ തന്നെ അംഗമായ അഖില്‍ സേവ്യറാണ് വരൻ.

കരിക്ക് ടീമിന്റെ സാമര്‍ത്ഥ്യ ശാസ്ത്രം എന്ന സീരീസിന്റെ ഛായാഗ്രാഹകനായിരുന്നു അഖില്‍.

സാമര്‍ത്ഥ്യ ശാസ്ത്രത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇക്കാര്യം സ്‌നേഹ തന്നെ ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് താരം ഈക്കാര്യം വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സ്‌നേഹ തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. താരത്തിന് ആശംസകളുമായി കരിക്കിലെ പ്രിയ താരങ്ങളും എത്തിയിരുന്നു.

കരിക്കിലെ വെബ് സീരീസുകള്‍ക്ക് പുറമെ മറ്റു ചില സീരീസുകളിലും സ്‌നേഹ അഭിനയിച്ചിട്ടുണ്ട്. സീരീസുകളിലൂടെ സിനിമയിലെത്തിയ സ്‌നേഹ ആദ്യരാത്രി, മിന്നല്‍ മുരളി, ഗാനഗന്ധര്‍വൻ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയായ സ്‌നേഹ പഠനകാലത്ത് ചെയ്തിരുന്ന ടിക് ടോക് വീഡിയോകളിലൂടെയാണ് ശ്രദ്ധേയയായത്.