നീ; കവിത: ടോബി തലയല്‍, മസ്കറ്റ്

നീ പുതപ്പായ് മൂടുന്നതുവരെ
കുളിരെന്തെന്ന് ഞാന്‍
അറിഞ്ഞിരുന്നില്ല
നീ മഴയായ് പെയ്യുന്നതുവരെ
നനവെന്തെന്ന് ഞാന്‍
അനുഭവിച്ചിരുന്നില്ല
നീ ചുംബിക്കുന്നതുവരെ
ഒരു പൂവും
എന്നെ സ്‌പര്‍ശിച്ചിരുന്നില്ല
നീ ഉണര്‍ത്തുന്നതുവരെ
സ്വപ്‌നങ്ങളൊന്നും
ഞാന്‍ കണ്ടിരുന്നില്ല
നീ പുണരുന്നതുവരെ
കൊടുങ്കാറ്റുകളുടെ വേഗത
എന്നെ ത്രസിപ്പിച്ചിരുന്നില്ല
നീ പ്രണയിക്കുന്നതിന് മുമ്പ്
ഭൂകമ്പ തീവ്രത അളക്കാ ന്‍
എനിക്കാവുമായിരുന്നില്ല
നീ ആദ്യമായ് പിണങ്ങുന്നതുവരെ
അഗ്‌നിപര്‍വതം പൊട്ടുന്നത്
ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല!
ടോബി തലയല്‍, മസ്കറ്റ്