കോട്ടയത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ജനുവരി 12നു തുറക്കും

കോട്ടയത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ജനുവരി 12നു തുറക്കും

കോട്ടയത്തെ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ജനുവരി 12നു തുറക്കും. ടിബി റോഡില്‍ കെഎസ്‌ആര്‍ടിസിക്കു സമീപം, പൊതുമരാമത്ത് റെസ്‌റ്റ് ഹൗസിന് എതിര്‍വശത്തായി ഒലീവ് ബില്‍ഡിംഗിലാണ് പുതിയ ഓഫീസ്.

2 നിലകളിലായി 14,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട് കെട്ടിടത്തിന് . കെട്ടിട ബലക്ഷയം ആരോപിച്ച്‌ കഴിഞ്ഞവര്‍ഷം ഫെബ്രുവരി 16നാണ് നാഗമ്ബടത്ത് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് അടച്ചത്

12ാം തീയതി വൈകിട്ടു മൂന്നിന് കേന്ദ്രമന്ത്രി വി.മുരളീധരൻ പുതിയ പാസ്പോര്‍ട്ട് സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്യും.