ഡിണ്ടിഗൽ: കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പനെ സംസ്കരിച്ച ഇടത്ത് സർക്കാർ സ്മാരകം നിർമിക്കണമെന്ന് ആവശ്യം. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് ആവശ്യമുന്നയിച്ചത്. തമിഴക വാഴ്‌വുരിമൈ കച്ചി നേതാവ് കൂടിയായ മുത്തുലക്ഷ്മി തമിഴ്‌നാട് സർക്കാരിനോടാണ് ആവശ്യം ഉന്നയിച്ചത്.
ഡിണ്ടിഗലിൽ ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മന്ത്രി ഐ പെരിയസാമിയോടാണ് അവർ ഈ ആവശ്യം മുന്നോട്ട് വെച്ചത്. ഇക്കാര്യം മുഖ്യമന്ത്രി സ്റ്റാലിൻ്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി മറുപടി നൽകി. സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് അപേക്ഷകൾ നൽകുമെന്ന് മുത്തുലക്ഷമി പറഞ്ഞു.
20 വർഷം മുമ്പ് പ്രത്യേക ദൗത്യസംഘത്തിൻ്റെ വെടിയേറ്റ് മരിച്ച വീരപ്പനെ സേലം മോട്ടൂർ മൂലക്കാട്ടിലാണ് സംസ്കരിച്ചത്.