വനിത: കവിത, Mary Alex (മണിയ)

Mar 8, 2024 - 10:11
Mar 8, 2024 - 10:57
 0  208
വനിത: കവിത,   Mary Alex (മണിയ)
Mary Alex (മണിയ )
ഇന്നു ലോക വനിതാ ദിനം
ഭൂമിദേവിയാം വനിതേ !
നിന്നിൽ ജനിച്ചു വീഴുമോരോ
പെൺകുരുന്നും വനിതയായ് മാറിടുമൊരുനാൾ.
ആർജ്ജിക്കട്ടന്നവൾ ശക്തി,
എന്തും ധൈര്യത്തൊട് നേരിടാൻ.
ജ്വലിക്കട്ടവളിൽ നേരിൻ വെളിച്ചം.
സത്യം ജയിച്ചിടാൻ.
നിറയട്ടവളിൽ സ്നേഹത്തിൻ
സ്പുലിംഗങ്ങൾ,
സമസൃഷ്ടികൾ മാനിക്കപ്പെടാൻ.
പരക്കട്ടവളിൽ വിശ്വാസത്തിൻ നറുമണം,
അണിയേ ആത്മാർത്ഥമായ് നയിച്ചിടാൻ.
ഒഴുകട്ടവളിൽ നിന്നും കാരുണ്യത്തിൻ നീരുറവ,
വീട്ടിൽ,നാട്ടിൽ,ഏതു ദിക്കിലായാലും
നാടിൻ നന്മയ്ക്കായ്
പരത്തട്ടെ അവളത്
മരണത്തോളവും.
നന്മ നേരുന്നോരോ വനിതേ !
നിന‌ക്കീ  അഖിലലോക
വനിതാ ദിനത്തിൽ .

മണിയ