അബുദബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

Mar 26, 2026 - 11:45
Mar 26, 2026 - 11:54
 0  2
അബുദബിയിൽ മിസൈൽ ആക്രമണം ; രണ്ടുപേർ മരിച്ചു; മൂന്നുപേർക്ക് പരിക്ക്

അബുദാബി : യുഎഇ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ രണ്ട് മരണം. യുഎഇ വ്യോമപ്രതിരോധ സംവിധാനം ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളെ വിജയകരമായി തടഞ്ഞതിനെത്തുടർന്ന് തകർന്ന അവശിഷ്ടങ്ങൾ ജനവാസ മേഖലയിൽ വീണാണ് അപകടം ഉണ്ടായത്. അബുദാബിയിലെ സ്വൈഹാൻ സ്ട്രീറ്റിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. രണ്ടുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. മരിച്ച വ്യക്തികളെ തിരിച്ചറിഞ്ഞിട്ടില്ല. മിസൈൽ ഭാഗങ്ങൾ പതിച്ചതിനെത്തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തിരുന്ന അഞ്ചിലധികം വാഹനങ്ങൾ പൂർണ്ണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങളുടെ ചില്ലുകൾ തകരുകയും ഭിത്തികൾക്ക് വിള്ളൽ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മിസൈൽ അവശിഷ്ടങ്ങൾ കണ്ടാൽ യാതൊരു കാരണവശാലും അവ സ്പർശിക്കാനോ ഫോട്ടോ എടുക്കാനോ മുതിരരുതെന്നും ഉടൻ തന്നെ 999 എന്ന നമ്പറിൽ പോലീസിനെ വിവരം അറിയിക്കണമെന്നും അബുദാബി പോലീസ് പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി.