ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബര; മിന്നു മണി ഇന്ത്യന്‍ ടീമില്‍

സ്‌ട്രേലിയക്കെതിരായ 16 അംഗ ടി20 സ്‌ക്വാഡില്‍ ഇടംനേടി മലയാളി താരം മിന്നു മണി. ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്ബരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വിക്കറ്റിന് വിജയിച്ചതിനു പിന്നാലെയാണ് ടി 20 പരമ്ബരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചത്.

ജനുവരി അഞ്ചു മുതല്‍ ആരംഭിക്കുന്ന പരമ്ബരയ്‌ക്കുള്ള 16 അംഗ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

5,7,9 തീയതികളില്‍ മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങള്‍. നേരത്തേ ഇംഗ്ലണ്ടിനെതിരായ പരമ്ബരയില്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും ക്ഷണം ലഭിച്ചു. അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു.