കോലിക്കും അനുഷ്കയ്ക്കും ആണ്‍കുഞ്ഞ് പിറന്നു, വാമികയ്ക്ക് കൂട്ടായി അകായ്

കോലിക്കും അനുഷ്കയ്ക്കും ആണ്‍കുഞ്ഞ് പിറന്നു, വാമികയ്ക്ക് കൂട്ടായി അകായ്

ന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും നടി അനുഷ്ക ശർമയ്ക്കും ആണ്‍കുഞ്ഞ് പിറന്നു. കോലി തന്നെ ഇൻസ്റ്റഗ്രാം ഹാൻഡിലിലൂടെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്.

ഒരു മനോഹരമായ കുറിപ്പിനൊപ്പമാണ് സന്തോഷ വാർത്ത താരദമ്ബതികള്‍ പങ്കിട്ടത്. ഒപ്പം കുഞ്ഞിന്റെ പേരും താരങ്ങള്‍ വെളിപ്പെടുത്തി. 'സമൃദ്ധമായ സന്തോഷത്തോടും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹത്തോടും കൂടി ഇക്കാര്യം എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.'

'ഫെബ്രുവരി 15 ന് ‍ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുഞ്ഞ് അകായിയെ വാമികയുടെ കുഞ്ഞ് സഹോരനെ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തു. ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങള്‍ തേടുന്നു.'

'ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ഞങ്ങള്‍ നിങ്ങളോട് അഭ്യർത്ഥിക്കുന്നു', എന്നാണ് രണ്ടാമത് ഒരു കുഞ്ഞ് കൂടി പിറന്ന സന്തോഷം പങ്കിട്ട് ഇരുവരും സോഷ്യല്‍മീഡിയയില്‍ കുറിച്ചത്. സെലിബ്രിറ്റികള്‍ അടക്കം നിരവധി സിനിമാപ്രേമികള്‍ വിരുഷ്കയ്ക്ക് ആശംസകള്‍ നേർന്ന് എത്തി.