ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ: ആരാധകരെ കാത്തിരിക്കുന്നത് വമ്ബൻ എയര്‍ ഷോ

ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ:  ആരാധകരെ കാത്തിരിക്കുന്നത് വമ്ബൻ എയര്‍ ഷോ

ഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനലിനെത്തുന്ന ആരാധകരെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന എയര്‍ ഷോ.

ഇന്ത്യന്‍ വായുസേനയുടെ സൂര്യകിരണ്‍ എയറോബാറ്റിക് സംഘമായിരിക്കും സ്റ്റേഡിയത്തിന് മുകളില്‍ എയര്‍ ഷോ നടത്തുക.

10 മിനിറ്റ് നേരം നീണ്ടു നില്‍ക്കുന്ന എയര്‍ ഷോയുടെ റിഹേഴ്സല്‍ ഇന്നും നാളെയും  നടക്കും.ഫൈനലിലെ എയര്‍ ഷോയുടെ റിഹേഴ്സല്‍ ഇന്ന് സ്റ്റേഡിയത്തിന് മുകളില്‍ തുടങ്ങി.

ഫൈനല്‍ പോരാട്ടം കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റേഡിയത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്‍റണി ആല്‍ബനീസിനെയും മത്സരം കാണാന്‍ ഇന്ത്യ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്.