ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യ 240 ഓൾഔട്ട്

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അമ്പതാം ഓവറിലെ അവസാന പന്തിൽ 240 റൺസിന് ഓൾഔട്ടായി. അഹമ്മദാബാദിലെ നരേന്ദ്രമോഡി സ്‌റ്റേഡിയത്തിലെ പിച്ചിൽ ഇന്ത്യയെ 240 റൺസിന് പിടിച്ചുകെട്ടി ഓസ്‌ട്രേലിയ.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് തുടക്കത്തിൽ ചെറുതായി പതറിയെങ്കിലും അധികം വൈകാതെ ഇന്ത്യൻ നിരയെ വരുതിയിലാക്കി.
വിരാട് കോലിയും (54) കെ.എല്‍ രാഹുലും (107 പന്തില്‍ 66) അര്‍ധ ശതകം തികക്കുകയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ (31 പന്തില്‍ 47) ആഞ്ഞടിക്കുകയും ചെയ്‌തെങ്കിലും ഇന്ത്യ അവസാന പന്തില്‍ 240 ന് ഓൾ ഔട്ടായി. ഏഴ് വിക്കറ്റ് പങ്കുവെച്ച പെയ്‌സ്ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും (10-0-55-3) ജോഷ് ഹെയ്‌സല്‍വുഡും (9.5-0-59-2) ക്യാപ്റ്റന്‍ പാറ്റ് കമിന്‍സുമാണ് (10-34-2) ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കിയത്. ആദ്യ പത്തോവറിനു ശേഷം ഇന്ത്യ പൂര്‍ണമായും പ്രതിരോധത്തിലായിരുന്നു. മുഹമ്മദ് ഷമി (6) ജസ്പ്രീത് ബുംറ (1), രവീന്ദ്ര ജദേജ(9) സൂര്യകുമാര്‍ യാദവ് (18) .