അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ!

Aug 8, 2026 - 17:10
 0  1
അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ആലപ്പുഴയിൽ!

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകനും പ്രമുഖ വ്യവസായിയുമായ മൈക്കൽ ബൂലോസ് എട്ടംഗ സംഘത്തോടൊപ്പം ആലപ്പുഴ സന്ദർശിച്ചു . സ്വകാര്യ സന്ദർശനത്തിനായി എത്തിയ സംഘം ആലപ്പുഴയുടെ പ്രകൃതിസൗന്ദര്യവും കായൽപ്പരപ്പും ആസ്വദിച്ചു .  വൈകുന്നേരം നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും ഇവർ ആസ്വദിച്ചു 

പ്രദേശത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം മൈക്കൽ ബൂലോസും സംഘവും വൈകുന്നേരത്തോടെ ആലപ്പുഴയിൽ നിന്ന് കൊച്ചിക്ക്  മടങ്ങി .

അതേസമയം, രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു