തിരുവനന്തപുരം മൃഗശാലയിൽ ഇനി സീബ്രകളും 

Aug 20, 2026 - 19:04
 0  1
തിരുവനന്തപുരം മൃഗശാലയിൽ ഇനി സീബ്രകളും 

തിരുവനന്തപുരം:ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരുവനന്തപുരം മൃഗശാലയില്‍ ഇനി സീബ്ര കാഴ്‌ച വസന്തം. ഗുജറാത്തിലെ ഗ്രീന്‍സ് റെസ്‌ക്യൂ ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെൻ്റർ (വന്‍താര)യില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയോടെയാണ് സീബ്രകളെ തിരുവനന്തപുരം മൃഗശാലയിലെത്തിച്ചത്. ഇവയെ ഉടന്‍ സന്ദര്‍ശകര്‍ക്കു കൂടി കാണാന്‍ കഴിയുന്ന കൂടുകളിലേക്കു മാറ്റും.

മൃഗശാലയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി സീബ്രകളെയും കാണാന്‍ കഴിയും. മൂന്നും അഞ്ചും വയസ്സാണ് സീബ്രകള്‍ക്ക്. പ്രത്യേകം തയ്യാറാക്കിയ അനിമല്‍ ആംബുലന്‍സില്‍ റോഡുമാര്‍ഗമാണ് സീബ്രകളെ തിരുവനന്തപുരത്തെത്തിച്ചത്. 2002 ഏപ്രിലില്‍ ചെന്നൈ വണ്ടല്ലൂര്‍ മൃഗശാലയില്‍ നിന്നെത്തിച്ച സീത എന്ന സീബ്ര പ്രായാധിക്യം മൂലം 2017-ല്‍ ചത്തതിനു ശേഷം മൃഗശാലയില്‍ സീബ്രകള്‍ ഉണ്ടായിരുന്നില്ല.