മയക്കുമരുന്ന് തലവൻ എൽ മെഞ്ചോയുടെ കൊലപാതകത്തിന് പിന്നാലെ മെക്സിക്കോയിൽ വൻ സംഘർഷം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

Feb 23, 2026 - 19:34
 0  14
മയക്കുമരുന്ന് തലവൻ എൽ മെഞ്ചോയുടെ കൊലപാതകത്തിന് പിന്നാലെ മെക്സിക്കോയിൽ വൻ സംഘർഷം;  ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എംബസി

മെക്സിക്കോയിൽ ആഭ്യന്തരകലാപം  രൂക്ഷമാകുന്നു. മെക്സിക്കൻ മയക്കുമരുന്ന് മാഫിയ തലവൻ നെമേസിയോ ഒസെഗ്വേര എന്ന എൽ മെഞ്ചോ കൊല്ലപ്പെട്ടതിനെത്തുടർന്ന് മെക്സിക്കോയിൽ പടരുന്ന കലാപസാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് എംബസി ജാഗ്രതാ നിർദ്ദേശം നൽകി. സുരക്ഷിത സ്ഥാനങ്ങളിൽ അഭയം പ്രാപിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മെക്സിക്കോയിലെ ഇന്ത്യൻ എംബസി പുറത്തിറക്കിയ നിർദ്ദേശത്തിൽ പറയുന്നു.

അമേരിക്കയുടെ സഹായത്തോടെ നടന്ന സൈനിക നീക്കത്തിലാണ് എൽ മെഞ്ചോ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇയാളുടെ അനുയായികൾ തെരുവിലിറങ്ങി അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നു ഒരു വശത്ത് മെക്സിക്കൻ സൈന്യവും മറുവശത്ത് രാജ്യത്തെ ഏറ്റവും ഭയപ്പെടുന്ന മയക്കുമരുന്ന് കാർട്ടലും അണിനിരന്നതോടെ 14 സംസ്ഥാനങ്ങളും ഭീതിയിലാണ്. 

ജാലിസ്കോ മുതൽ മെക്സിക്കോയിലെ പ്യൂർട്ടോ വല്ലാർട്ട വരെ ആഭ്യന്തരയുദ്ധത്തിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അവിടെ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
എല്ലാ വർഷവും ആയിരക്കണക്കിന് ആളുകളെ കൊല്ലുന്ന ഫെന്റനൈൽ വ്യാപാരിയായ എൽ മെഞ്ചോ ഇന്നലെ നടന്ന ഒരു സൈനിക നടപടിയിൽ കൊല്ലപ്പെട്ടിരുന്നു. യുഎസിൽ നിന്നുള്ള സമ്മർദ്ദവും ഈ ഓപ്പറേഷനെ സ്വാധീനിച്ചിരുന്നു.