മഴയും ബാല്യവും: കവിത, ശോഭന

മഴയും ബാല്യവും: കവിത,  ശോഭന

 

വരവായി മേഘപതനം ദിനമേറ്റം

കുളിരുന്നുവെന്നു പറയുന്നു ധരിത്രീ

മഴനോക്കി നോക്കിയിവിടേയൊരു ഞാനും

വിറയുന്നു പാദമതിലൂടെ മനസ്സും

 

അകതാരിലിന്നുമൊരു കോമളബാല്യം

തെളിവാനമെന്നുവരു മെന്നൊരുഖേദം

പറയാതെയങ്ങു പറയും ചെറുകാറ്റിൽ

ചെവിചേർത്തു നില്ക്കുകയതേ മമ

മോദം 

 

കുടവിട്ടുമേറെ മഴയിൽക്കളിയാടും 

വഴിവെള്ളമൊക്കെയുമടിച്ചു മദിക്കും

അടി,വാക്കിലൂടെയൊഴുകും പ്രഹരി

ക്കാൻ-

വടി തപ്പുമമ്മ, തല തോർത്തിയുണക്കും.

 

മറയാതെയെന്നുമണയും ചെറുബാല്യം

മഴയോടുമൊപ്പ മുതിരും മിഴിനീരും

കടലോളമാഴവഴിയിൽ മമ താതൻ

മറയാതെ പെയ്തുനനയും നനയിക്കും

 

 

ശോഭന, തൃശൂർ