ആത്മീയതയുടെ വിശുദ്ധ താരം ; കവിത

May 5, 2021 - 07:20
Mar 18, 2023 - 13:01
 0  382
ആത്മീയതയുടെ വിശുദ്ധ താരം ; കവിത

യിരം പൂർണചന്ദ്രശോഭയിൽ വിളങ്ങിയ

വിജ്ഞാനകലാനിധി ക്രിസോസ്റ്റം തിരുമേനീ,

സ്വർണം വിളയുന്ന അക്ഷരമുത്തിനാൽ

ആത്മീയ വർഷം പകർന്നവനേ.

നർമ്മത്തിലുടെന്നും  ധർമ്മം പകർന്ന്

പാൽപ്പുഞ്ചിരിപ്പുഴയൊഴുക്കിയ മഹാഗുരോ,

മണ്ണും മനുഷ്യനും പ്രകൃതിയും ദൈവത്തിൻ

ദാനമെന്നസത്യം വിളിച്ചോതി നീ.

പരസ്പരസ്നേഹമന്ത്രം പകർന്ന്

ലോകത്തിനെന്നും വെളിച്ചമായി.

പുണ്യപുരാതന ഭാരതഭുവിലെ

അഗ്നിനക്ഷത്രമായെന്നും ജ്വലിക്കൂ.

 

 ഫിലിപ്പോസ് തത്തംപള്ളി 

 

ചങ്ങനാശ്ശേരി അതിരൂപത അദ്ധ്യാപക മാസികയായ വിദ്യാഭ്യാസ ദർശനത്തിനുവേണ്ടി അഭിമുഖം തയ്യാറാക്കുവാൻ 2018ൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിയെ കാണാൻ ചെന്നപ്പോൾ  എടുത്ത ചിത്രം. അദ്ധ്യാപകനും പ്രഭാഷകനും എഴുത്തുകാരനുമായ സബീഷ് നെടുംപറമ്പിൽ സമീപം