മാനും ഇമ്പാലയും വേട്ടക്കാരൻ സായിപ്പും

മാനും ഇമ്പാലയും വേട്ടക്കാരൻ സായിപ്പും

മാനും ഇമ്പാലയും ബോട്സ്വാനയുടെ സുന്ദരികളായ മക്കളാണ്. മാനിനെയും, ഇമ്പാലയെയും കണ്ടാൽ മൃഗങ്ങളുടെയും മനുഷ്യന്റെയും വായിൽ കൊതിതുള്ളും..

ഒരു ഇമ്പാലയെ ഒരു crocodile ആക്രമിക്കുന്നത് കണ്ടു.  രണ്ടും തമ്മിൽ ഭയങ്കര മല്പിടുത്തം, കാണണ്ടതു തന്നെ crocodileന്റെ വാലുകൊണ്ട്  ചുറ്റിയുള്ള മല്പിടുത്തം കണ്ട്  ആസ്വദിച്ചു വീഡിയോ എടുക്കുന്നുണ്ട്   കുറച്ചു  നോർത്ത്  ഇന്ത്യൻസ്...അവർ വിചാരിച്ചാൽ ആ ഇമ്പാലയെ രക്ഷിക്കാമായിരുന്നു. അര മണിക്കൂർ മൽപ്പിടുത്തത്തിനു ശേഷം ഇമ്പാല തളർന്നു.

മാനിനെ വെടിവെക്കാൻ വളരെ പാടാണ്... ഞങ്ങളുടെ മുന്നിൽ പോയ സായിപ്പ് മാനിനെ വെടി വെച്ചു.. ഉന്നം പിഴച്ചു. അതു മറ്റൊരു മൃഗത്തിന്റെ ദേഹത്തു കൊണ്ടു . മാൻ കണ്ണു വെട്ടിച്ചു അഭയത്തിനു വേണ്ടി സായിപ്പിന്റെ കാറിൽ വന്നു കയറി..സായിപ്പ് അറിഞ്ഞില്ല.
വീട്ടിൽ ചെന്നപ്പോൾ ഷൂട്ട്‌ ചെയ്ത മാൻ കാറിൽ  പേടിച്ച് പതുങ്ങിയിരിക്കുന്നു .. ഇതു കണ്ട സായിപ്പിന് സഹതാപം തോന്നി, ആ മാനിനെ വളർത്തി... വലുതായപ്പോൾ വൈൽഡ് ലൈഫിന് തിരികെ കൊടുത്തു..

ബുഷ്മാൻ മാനിന്റെ തൊലി പോലും ഉരിക്കാതെ കുഴിയെടുത്തു കാട്ടു വിറകു കൊണ്ട്  തീ കൂട്ടി അതിലിട്ടു ചുട്ടെടുക്കും. ചുട്ടു കഴിഞ്ഞു തൊലി ഇളകി വരും.. അതിലേക്ക്  പെപ്സിയും മറുള ജ്യൂസും ഒരു മണിക്കൂർ  ഒഴിച്ചു വെക്കും. എല്ലാവരും കൂടി അതിന്റെ ചുറ്റും വട്ടം കൂടി ഡാൻസ് ചെയ്തുകഴിക്കും...


ശബ്ദകോലാഹലം  ഇല്ലാത്ത സ്ഥലത്തു പ്രാർത്ഥിക്കാൻ ഇവിടുത്തുകാർ കൂട്ടം കൂടുന്നു.ഞങ്ങൾ  പ്രാർത്ഥിക്കുന്ന പാറയുടെ താഴെയുള്ള  വെള്ളത്തടാകത്തിൽ  ചെറുമാനുകൾ വെള്ളം കുടിക്കാൻ വരും..തടാകത്തിനരികിൽ ഒരു ചെറിയ കുറ്റിക്കാടുണ്ട്, അതിൽ ഗർഭിണിയായ ഒരു  മാൻ പ്രസവവേദന കൊണ്ടുപിടയുന്നതുകണ്ടു . വേട്ടക്കാരൻ ഉന്നംപിടിക്കുന്നതറിയാതെ മാൻ കുഞ്ഞിനെ പ്രസവിച്ചു. നിഷ്കളങ്കയായ മാനിന്റെ പ്രസവ വേദന കണ്ടു ദൈവത്തിന് അലിവു തോന്നിഎന്ന് തോന്നുന്നു, വേട്ടക്കാരന്റെ ഉന്നം പിഴക്കുന്ന രീതിയിൽ ഒരു spinny ട്രീയുടെ കമ്പൊടിഞ്ഞു വേടന്റെ തലയിൽ വീണു. വേട്ടക്കാരൻ മറിഞ്ഞു വീണു.. അപ്പോഴും, ഇതൊന്നും അറിയാത്ത മാനിന്റെ കണ്ണുകൾ ഞങ്ങൾ പ്രാർത്ഥിക്കുന്ന പാറയുടെ മുകളിലേക്ക്  ദയനീയമായി  നോക്കുന്നത്  കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു  പോയി..

മൃഗങ്ങൾക്കും ഇങ്ങനെ തിരിച്ചറിവുണ്ടോയെന്നുള്ള സത്യം ഞാൻ കണ്ടു. കാട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ അത്ഭുതം നടക്കുമെന്നു ഇവർ പറയും. എന്നാൽ ഞാൻ എതിർത്ത്  പ്രാർത്ഥന എവിടെയായാലും ഒരു പോലെയെന്നു വാദിച്ചിട്ടുണ്ട്. എന്നാൽ ഈ കാഴ്ച്ച  എന്റെ വിശ്വാസം മാറ്റി മറിച്ചു. പ്രകൃതിയെ അനുസരിപ്പിക്കാൻ ഇവർ വളരെ കഴിവുള്ളവർ.

മാനിനെ കൂട്ടു പിടിച്ചു നടക്കുന്ന  മൃഗമാണ് ''ഇമ്പാല''.l


ബോട്സ്വാന ഇമ്പാല വളരെ ഭംഗിയുള്ളതാണ്. വേട്ടക്കാരെ കാണുമ്പോൾ വളരെ വേഗത്തിൽ ഓടും.. ട്രിക് കാണിച്ചു രക്ഷപെടും. ഇമ്പാല സ്വയം  ഉയരത്തിൽ ചാടി ആസ്വദിക്കും, 6 അടി ഉയരത്തിൽ വരെ ചാടും. കറുത്ത വളഞൊടിഞ്ഞതെന്ന് തോന്നിപ്പിക്കും വിധമുള്ള കൊമ്പുകളാണ്  ഇമ്പാലക്കുള്ളത്. ആഫ്രിക്കൻ സവന്നയിൽ വസിക്കുന്നതിനു ഏറ്റവും അനുയോജ്യമായ രീതിയിലാണ് ഇവയുടെ  ശരീരഘടന.
കിട്ടുന്നതെന്തും തിന്നുന്ന കൂട്ടത്തിൽ ആണ്ഇമ്പാല.


ഇവിടെ മാനിറച്ചി സുലഭമാണ്, പല രീതിയിലുള്ള hunting ഉണ്ട്.
ജീപ്പിൽ റൈഡ് ചെയ്തുള്ള hunting റിസ്ക്  ആണ്. Deers hunting, വൈൽഡ് ലൈഫ് hunting. എന്നാൽ സായിപ്പിനു adventurous hunting ത്രില്ലിംഗ് ആണ്. അതും വളരെ റിസ്‌കി   ആണ്.  ആണും പെണ്ണും ഒരുപോലെ റിസ്കി വേട്ട  ഏറ്റെടുക്കും..powerful guns ഉപയോഗിച്ചുള്ള വേട്ട റിസ്കി  ആണന്നതുമാത്രമല്ല വനത്തിന്റെ ശാന്തതക്കു അതു ദോഷം ചെയ്യുന്നു. മാനിനെ അന്വേഷിച്ചു കാട്ടിൽ അലയണ്ട ഗതി കേടില്ല, മാനിന്റെ ഇറച്ചി സുലഭമാണ്..  

 പാവം മാനുകളെ വേട്ടയാടാൻ സായിപ്പ് rifle ഒക്കെയായി പോകുന്നതു കാണുമ്പോൾ സങ്കടം തോന്നും. മനുഷ്യൻ ഇത്രയും ക്രൂരൻ ആണോയെന്നു തോന്നുന്ന  നിമിഷങ്ങൾ . 

ഇവിടെ പ്രകൃതിസംരക്ഷണകേന്ദ്രം പ്രത്യേക ഫണ്ട്‌ ഉപയോഗിച്ചു ബോട്‌സ്വാന യിലുള്ള നിർധനരായ  കുട്ടികളെ സപ്പോർട്ട് ചെയ്യുന്നു. പ്രകൃതിപഠനവും പ്രകൃതിസംരക്ഷണപഠനവും ബോട്സ്വാന മൊകൊലോഡി വൈൽഡ് ലൈഫ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യങ്ങളാണ്. പ്രകൃതിപാഠങ്ങളും സംരക്ഷണപ്രവർത്തനങ്ങളും കുട്ടികളെ പഠിപ്പിക്കുന്നു. അതിനാൽ കുട്ടികൾ  ഭാവിയിൽ  പ്രകൃതിസംരക്ഷണപ്രവർത്തനത്തിൽ ഏർപ്പെടുന്ന സന്നദ്ധപ്രവർത്തകരായി മാറു ന്നു.
 
ഈ പ്രകൃതിസംരക്ഷണകേന്ദ്രത്തിൽ സീബ്ര, കാണ്ടാമൃഗം, ദക്ഷിണാഫ്രിക്കൻ ചീറ്റ, മൗണ്ടൻ റീഡ് ബക്ക്, ദക്ഷിണാഫ്രിക്കൻ ജിറാഫ്, റെഡ് ഹാർടെബീസ്റ്റ്, സാബിൾ, ജെംസ്‌ബോക്ക്, ആന, കുഡു, ഇമ്പാല, പുള്ളിയുള്ള ഹയേന, പുള്ളിപ്പുലി, വാട്ടർ ബക്ക് തുടങ്ങി അനേകം തരം സസ്യ, ജന്തു സ്പീഷിസുകളുണ്ട്.
 
ഇവിടെ സഞ്ചരിക്കാൻ വ്യത്യസ്തമായ റോഡ്കളും സജ്ജമാക്കിയിട്ടുണ്ട്. ഭാവിയിൽ ലയൺ പാർക്കുമായി ഇതു യോജിപ്പിക്കാനും ഉദ്ദേശമുണ്ടന്നു പറയുന്നു.
 
ലീലാമ്മതോമസ് , തൈപ്പറമ്പിൽ