ആദിതാളം : കവിത, അഡ്വ.സുബൈദ ലത്തീഫ്

ആദിതാളം : കവിത,  അഡ്വ.സുബൈദ ലത്തീഫ്

 

 'സരിഗമ'പാടിയുറക്കാനായ മ്മ 

വാരിയെടുത്തു തൻ പൊൻ മുത്തിനെ..

കുഞ്ഞിളംചുണ്ടുകളപ്പോൾ മെല്ലെ വിടർന്നു

കുഞ്ഞിക്കൈവിരലുകളുണ്ടു.. പൈതൽ....

 

'ഇങ്കെ'ന്ന് മെല്ലെ കൊഞ്ചിയകുഞ്ഞിനെ

മാറോടണച്ചവൾ നിർവൃതിയാൽ.

നെഞ്ചിൽ ചുരത്തുന്ന സ്നേഹാമൃതത്തിനായ് 

തഞ്ചത്തിൽ കുഞ്ഞിക്കൈതാളമിട്ടു...

 

 

ഹൃദ്യമായ്നിറഞ്ഞവൾമനം ലഘു,ധൃതം ചേരുമാ താളം..

ആദ്യമായറിഞ്ഞാൾ ആയെട്ടക്ഷരകാലം'.. ആദിതാളം.

'ചതുരശ്രജാതി ത്രിപുടതാളം'..

ഇതുതാൻആയുർ :പൂർണ്ണ"യാവർത്തനം".

 

കുഞ്ഞേ നീ താനെൻ ഹൃദയതാളം

എൻ ജീവനസംഗീത താളക്രമം.

നിൻചിരിയുംനിൻമൊഴിയും 'ഗീത'മാക്കുന്നെൻ കർണ്ണങ്ങൾ ..

നിൻശ്വാസമെനിക്ക് സ്വരജതി'യും.. 'വർണ്ണ'മോ 

നിൻതാളലയ സ്പന്ദനങ്ങൾ..'

കൃതി'കളായ് നിൻ കൊഞ്ചലുകൾ. ഈയമ്മയ്ക്കത് 

മേളകർത്താരാഗങ്ങൾ. അമ്മതൻ ആത്മഹർഷങ്ങളെല്ലാം

മുത്തേ..

നീ ശ്രുതിയിടും "രാഗം താനം പല്ലവികൾ..."

 

 

 Adv. സുബൈദ ലത്തീഫ്

   9446092455