മഞ്ഞുമല: കവിത, നന്ദകുമാര്‍  ചൂരക്കാട്  

മഞ്ഞുമല: കവിത, നന്ദകുമാര്‍  ചൂരക്കാട്       

ഉത്തരാഖണ്ഡില്‍ ഉണ്ടായ പ്രളയത്തെ ആസ്പദമാക്കി എഴുതിയ കവിത

 

ടിയുന്നു മഞ്ഞുമല രുദ്രപ്രയാഗും 

തകരുന്നു താനേ വിണ്ടുകീറുന്നു

ആഗോളതാപത്തിന്‍ പ്രതിഫലനമോ ഇത്

പ്രകൃതി തന്‍ താണ്ഡവം തുടരുന്നതോ

ഇതുലോകപ്രതിഭാസം എല്‍നിനോ എന്നും

ചൊല്ലിടുന്നതുണ്ട് മറ്റൊരുകൂട്ടര്‍

പ്രകൃതിയെകയ്യാളി കയ്യാളി അനുദിനം

വികസനം തന്‍ പേരില്‍  തകര്‍ക്കുന്നതും

അതിലോലലോലമാം മഞ്ഞുപാളികളില്‍

സൂര്യരശ്മി ആഴത്തില്‍  പതിക്കുന്നതും

ഒക്കെയും കൊണ്ടു ഭൂപ്രകൃതിയെതന്നെയും

തച്ചുതകര്‍ക്കുന്ന കാടത്തവും

വന്‍കിട പദ്ധതി കൊണ്ടു നാം

ഭൂമിയെ വന്‍ വിപത്തിലേക്കു തള്ളുന്നതും

ഇതോ

മിന്നല്‍ പ്രളയത്തിന്‍ ഹേതു

അതോ മര്‍ത്ത്യന്‍െറ അത്യാര്‍ത്തിയോ

എത്രജീവന്‍ പൊലിഞ്ഞതെന്നറിയുകില്ല

ഇനി എന്തൊക്കെയെന്നും നിശ്ചയവുമില്ല

ഹിമാലയന്‍ മഞ്ഞു മല ഉരുകുന്നു പിന്നെയും

എന്നതേ ചൊല്ലുന്നു ശാസ്ത്രമതം

കണ്ടു നാം ദുരന്തങ്ങളിന്നലെ കാശിയില്‍,

പിന്നെ,കൈലാസ്,,മാനസസരോവര്‍ ഇങ്ങനെ 

എന്നിട്ടുമെന്നിട്ടും തുടരുകയല്ലോ ഈ

പ്രളയദുരന്തങ്ങളനവരതം ഭൂമിയിങ്കല്‍

മലകളെ പുഴകളെ പ്രകൃതിയെ ഒക്കെയും

  തച്ചുതകര്‍ത്തവരല്ലോ നമ്മള്‍

ജീവിതസുഖതൃഷ്ണക്കായി തന്നെ

വെട്ടിപ്പിടിച്ചില്ലേസകലത്തെയും

തുടരുന്നു മര്‍ത്ത്യര്‍ തന്‍ കിരാതവാഴ്ച

വിലസുന്നവന്‍ സര്‍വ്വാധിപതിയെപ്പോലെ

എന്നിട്ടുമെന്നിട്ടും അറിയുന്നതില്ലവന്‍

പഠിക്കുന്നതില്ലൊന്നും ജീവിതത്തില്‍ 

ഈവിധം  ജീവിതം തുടര്‍ന്നീടുകില്‍

മര്‍ത്ത്യന്‍ പാര്‍ത്തലം വിതച്ചിടും സര്‍വ്വനാശം

 

നന്ദകുമാര്‍  ചൂരക്കാട്