നടൻ കലാഭവൻ നവാസ് അന്തരിച്ചു

Aug 1, 2025 - 19:03
 0  4
നടൻ കലാഭവൻ നവാസ് അന്തരിച്ചു

പ്രശസ്ത സിനിമാ-സീരിയൽ നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് (51) അന്തരിച്ചു. ചോറ്റാനിക്കരയിലെ ഒരു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് നവാസ് ഹോട്ടലിൽ മുറിയെടുത്തിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് മുറിയിലെത്തിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

മലയാള സിനിമയിലും ടെലിവിഷൻ രംഗത്തും സജീവമായിരുന്ന കലാഭവൻ നവാസ്, ഹാസ്യ കഥാപാത്രങ്ങളിലൂടെയും സ്വഭാവ വേഷങ്ങളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതനാണ്. നാൽപ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.