'എംപുരാൻ' ചർച്ച ചെയ്തിട്ടില്ലന്ന് ബിജെപി

Mar 28, 2025 - 20:29
 0  17
'എംപുരാൻ' ചർച്ച ചെയ്തിട്ടില്ലന്ന് ബിജെപി

തിരുവനന്തപുരം: എംപുരാൻ സിനിമയെക്കുറിച്ചു കോർ യോ​ഗത്തിൽ ചർച്ച ചെയ്തുവെന്ന നിലയിൽ മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമെന്നു ബിജെപി. പാർട്ടി കോർ യോ​ഗം എംപുരാൻ സിനിമയെ കുറിച്ചു ചർച്ച ചെയ്തിട്ടില്ലെന്നു ബി ജെ പി സംസ്ഥാന ജന സെക്രട്ടറി പി സുധീർ ഇറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

'ബിജെപി കോർ യോഗത്തിൽ ചർച്ച ചെയ്തത് എന്ന നിലയിൽ എംപുരാൻ സിനിമയെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത സത്യവിരുദ്ധമാണ്. ബിജെപി കോർ യോഗം എംപുരാൻ സിനിമയെക്കുറിച്ച് ചർച്ച ചെയ്തിട്ടില്ല. സിനിമയുടെ പ്രമോഷനോ സിനിമ ആര് കാണണം എന്നുള്ള കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യുന്നത് ബിജെപിയുടെ രീതിയല്ല. അതുകൊണ്ട് സത്യവിരുദ്ധമായ ഈ വാർത്ത പിൻവലിക്കണമെന്ന് ബിജെപി അവശ്യപ്പെടുന്നു.'