പാലക്കാട് മയക്കുവെടിവച്ച് പിടികൂടിയ പുലി ചത്തു

പാലക്കാട് മയക്കുവെടിവച്ച് പിടികൂടിയ പുലി ചത്തു

പാലക്കാട് : കൊല്ലങ്കോട് വാഴപ്പുഴയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കമ്പിവേലിയില്‍ കുടിങ്ങിയ പുളളിപ്പുലി ചത്തു. വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയതിന് പിന്നാലെയാണ് പുലി ചത്തത്.

ഇന്ന് രാവിലെ ഉണ്ണികൃഷ്ണന്‍ എന്നയാളുടെ പറമ്പിലാണ് പുലിയെ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്ത് എത്തി. മയക്കുവെടി വച്ച് പിടികൂടി കാട്ടിലേക്ക് തിരികെ വിടാനായിരുന്നു തീരുമാനം. എന്നാല്‍ ആര്‍ആര്‍ടി സംഘവും വെറ്റിനറി ഡോക്ടറും എത്താന്‍ വൈകിയതോടെ മണിക്കൂറുകളോളം പുലി കുടങ്ങി കിടന്നു.

വെറ്റിനറി ഡോക്ടര്‍ എത്തി മയക്കുവെടി വച്ച് കൂട്ടിലേക്ക് മാറ്റി മണിക്കൂറുകള്‍ക്കുളളില്‍ തന്നെ പുലി ചത്തു. മയക്കുവെടി വച്ചതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വനം വകുപ്പിന്റെ നിലപാട്.