ചിരിക്കുന്ന ദൈവം: ഹൈക്കു, സതീഷ് കളത്തിൽ.
ചിരിക്കുന്ന ദൈവം:
1.
പാതാളത്തിലെ പണം
ശർക്കര നൂലിന്നറ്റത്തെ ദുര
ചിരിക്കുന്ന ദൈവം.
2.
ആകാശത്തെ പട്ടം
ഭൂമിയിൽ, പൊട്ടിയ നൂല്
മനസിലെ ചിത.
3.
രക്തം പുതഞ്ഞ തറ
ചിലയ്ക്കുന്ന ഘടികാരം
കഴുമരം കാത്തിരിക്കുന്ന കബന്ധം.