എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: കെജ്രിവാളിന്റെ അറസ്‌റ്റില്‍ പ്രതികരിച്ച്‌ യുഎൻ

എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം:  കെജ്രിവാളിന്റെ അറസ്‌റ്റില്‍ പ്രതികരിച്ച്‌ യുഎൻ

ന്യൂഡല്‍ഹി: ജർമ്മനിക്കും യുഎസിനും പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്‌റ്റില്‍ പ്രതികരിച്ച്‌ ഐക്യരാഷ്‌ട്ര സഭ.

ഇന്ത്യയില്‍ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് യുഎൻ വക്താവ് പ്രതീക്ഷ പങ്കുവച്ചു. വ്യാഴാഴ്‌ച പത്രസമ്മേളനത്തില്‍, യുഎൻ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്‌റ്റെഫാൻ ഡുജാറിക്കാണ് ഇക്കാര്യം അറിയിച്ചത്.

'തിരഞ്ഞെടുപ്പ് നടക്കുന്ന ഏതൊരു രാജ്യത്തെയും പോലെ, രാഷ്ട്രീയവും പൗരാവകാശങ്ങളും ഉള്‍പ്പെടെ എല്ലാവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും എല്ലാവർക്കും സ്വതന്ത്രവും നീതിയുക്തവുമായ അന്തരീക്ഷത്തില്‍ വോട്ടുചെയ്യാൻ കഴിയുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.' എന്നായിരുന്നു ഡുജാറിക്ക് പറഞ്ഞത്.