ത്രിപുരയില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം വന്നേക്കും
2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയ്ക്കപ്പുറം സഖ്യമായാണ് സംസ്ഥാനത്ത് സിപിഎമ്മും കോണ്‍ഗ്രസ് മല്‍സരിച്ചത്.
മതേതര പാര്‍ട്ടികളെല്ലാം ഒരേ മനസ്സോടെ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും മുന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ പ്രദ്യുദ് ദേബ് വര്മന് നയിക്കുന്ന തിപ്ര മോതയേയും ഒപ്പം ചേര്‍ക്കാന്‍ ശ്രമിക്കുമെന്നും ജിതേന്ദ്ര ചൗധരി പറഞ്ഞു. ഇന്‍ഡ്യ സഖ്യത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന് ത്രിപുരയിലെ ബംഗാളി വോട്ടര്‍മാരുടെ ഇടയില്‍ സ്വാധീനമുണ്ട്. എന്നാല്‍ തൃണമൂലുമായി ബംഗാളില്‍ നേരിട്ട് ഏറ്റുമുട്ടുന്ന സിപിഎം ത്രിപുരയില്‍ എന്ത് നിലപാട് എടുക്കുമെന്നതില്‍ ആകാംഷ നിലനില്‍ക്കുകയാണ്.