അതുക്കും മേലെ..:  കവിത , ഷീബ വർഗീസ്

അതുക്കും മേലെ..:  കവിത , ഷീബ വർഗീസ്

എന്തും ഏതും അതുക്കും മേലെ
അതാണല്ലോ ഇന്നിന് ആപ്ത വാക്യം

ആകാശത്തിന് മപ്പുറം സ്വപ്നം കണ്ടീടെണം
ഉയരങ്ങളിൽ എത്തുവാൻ ഇന്ന് നീ ഉണ്ണി

വിദ്യ ആയാലും ഏത് അഭ്യാസമായാലും
രണ്ടാമനായാൽ സ്ഥാനമില്ല ഇന്ന്

കളിയിലും കലയിലും ഒന്നാമനാകേണം
എന്നാലെ നീ ഇന്ന് കേമനാകൂ

എന്ത് നേടിയാലും എത്ര ഓടിയാലും
അതുക്കും മേലെ എന്ന് മാതാ പിതാ ഗുരുക്കൾ

ഒന്നോർത്താൽ നന്നായിരുന്നു നമ്മുക്ക്
ഓടുവാൻ പറ്റാത്ത ചിലരും ഉണ്ടിവിടെന്നു

സഹിഷ്ണത എന്നൊരു പാഠമതല്ലേ
എതുക്കും മീതെ പഠിക്കേണ്ടതിന്നു

കരുണ തൻ കഥകൾ അല്ലെ മുറ്റും
പകരേണ്ടതു ഇന്ന് വയറലായീ

ക്ഷമ എന്നതന്യം വന്നൊരീ കാലേ
പാകണം സഹാനുഭൂതി തൻ വിത്തുകൾ

മത്സര ബുദ്‌ധി ഏറെയായുള്ളോരു
സങ്കുചിത തലമുറയെ വളർത്തിയെടുക്കണോ?

ഒന്ന് ചിന്തിക്കു എതുക്കും മേലെ
നല്ലൊരു ഭാവി തലമുറക്കായീ ....