കാവൽക്കാർ: കവിത , ഡോ. ജേക്കബ് സാംസൺ

May 21, 2022 - 17:28
Mar 9, 2023 - 06:42
 0  338
കാവൽക്കാർ: കവിത , ഡോ. ജേക്കബ് സാംസൺ

 

 

കാവൽ നില്ക്കുന്ന

മുൾമുനകൾക്ക്

മുകളിലൂടെ

ശലഭങ്ങൾ

പൂക്കളിൽ

പറന്നിറങ്ങി

 

മതിവരുവോളം

മധുനുകർന്ന്

പൂമ്പൊടിയും

പൂമണവുമായി

തിരിച്ചുപോയി

 

മുള്ളുകൾ

ഇതൊന്നുമറിയാതെ

ഉറക്കമിളച്ച്

അവസാനത്തെ ഇതളും 

കൊഴിയുന്നതുവരെ

കാവൽ നിന്നു.