ദേവസ്വം ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്ത് കെ ജയകുമാര്‍

Nov 15, 2025 - 15:33
 0  5
ദേവസ്വം ബോര്‍ഡിന്റെ ചുമതല ഏറ്റെടുത്ത് കെ ജയകുമാര്‍

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ പുതിയ ഭരണസമിതി ചുമതലയേറ്റു.  മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രസിഡന്‍റായും , മുൻ മന്ത്രി കെ. രാജു അംഗമായും സത്യപ്രതിജ്ഞ ചെയ്തു.

ശബരിമലയിൽ അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുമെന്ന് ജയകുമാർ വ്യക്തമാക്കി.

വിശ്വാസം വ്രണപ്പെടില്ലെന്ന ഉറപ്പ് മുന്നോട്ട് വെക്കുന്നുവെന്നും സ്പോൺസർമാരെ അടക്കം നിയന്ത്രിക്കുമെന്നും  കെ. ജയകുമാർ പറഞ്ഞു.