പട്ടണത്തിലെ വീട് ; കവിത, റോയ്‌ പഞ്ഞിക്കാരൻ

പട്ടണത്തിലെ വീട് ; കവിത, റോയ്‌ പഞ്ഞിക്കാരൻ

 

ട്ടണത്തിലെ വീട്ടിൽ 

കടലിരമ്പും കോലാഹലം.

അച്ഛൻ പിറന്ന വീടല്ല 

അമ്മ പിറന്ന വീടല്ല 

ഞാനും പിറന്ന വീടല്ല 

എന്നിട്ടും 

കടലിരമ്പും കോലാഹലം .

മക്കൾ പിറന്ന വീടാണത് 

പുതു തലമുറ പിറന്ന വീട് 

ഞാൻ പുറപ്പെട്ട ഗ്രാമത്തിലെ കാൽപ്പാടുകൾ 

പട്ടണത്തിലെത്തിയപ്പോൾ കരിഞ്ഞുപോയി. 

എങ്കിലുമെൻ  തുരുമ്പെടുത്ത  തമ്പുരുവിൽ 

മോഹന  രാഗം 

തുടിക്കും . 

 

റോയ്‌ പഞ്ഞിക്കാരൻ