കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്; സർക്കാർ ഉത്തരവിറക്കി
തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റായി നിയമിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. രണ്ട് വർഷത്തേക്കാണ് നിയമനം. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ രാജു ദേവസ്വം ബോർഡ് അംഗമാകും.
നവംബർ 14 വെള്ളിയാഴ്ച മുതൽ ദേവസ്വം ബോർഡ് പ്രസിഡൻ്റായി കെ ജയകുമാർ അധികാരത്തിൽ വരും. പി എസ് പ്രശാന്ത് അടങ്ങുന്ന ഭരണ സമിതിയുടെ കാലാവധി നവംബർ13 ന് അവസാനിക്കും. ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡിനെതിരെ കോടതി വൻ വിമർശനങ്ങൾ നടത്തിയിരുന്നു.
ഇതേ തുടർന്നാണ് തിരുവിതാംകൂർ ഭരണ സമിതിയെ മാറ്റാൻ സർക്കാർ തീരുമാനിച്ചത്.