യാഥാർഥ്യം: കവിത , ശ്രീജ എം എസ്

വെട്ടിയറുത്ത്
തൊലിയുരിഞ്ഞ്,
വെയിലത്തിട്ടുണക്കി,
വെള്ളം വറ്റിച്ച്,
നല്ല തേക്കിന്റെ
പോളിഷ് പൂശി,
INRI പതിച്ച്,
ക്രിസ്തുവിന്നായി
വേഷമണിയുന്ന
പഞ്ഞിമരം,
നാളെ മുതൽ
വേഷമഴിച്ചു
യൂദാസായി
വിലസുമെന്ന്
അറിഞ്ഞോണ്ട്
തോളിലേറ്റി
ചുമക്കുന്നവർ നാം.