യാത്ര, കവിത, ഡാലിയ വിജയകുമാർ

എന്റെ കൊച്ചുവഞ്ചിയില്‍
എന്നോടൊപ്പം
ഒരുപാടുപേര്‍,
എനിക്കു മുമ്പേയും ഒപ്പവും
ശേഷവുമെത്തിയവര്‍.
പാതിവഴിയിലേ
യാത്ര മതിയാക്കിയവര്‍,
താനേയിറങ്ങിയവര്‍,
ആട്ടിയിറക്കപ്പെട്ടവര്‍,
കാല്‍ വഴുതി വീണവര്‍...
അങ്ങനെയെത്ര?
കണ്ണീര്‍ മൂടിയ
കാഴ്ചകളായി
ഞാനിതൊക്കെ
കണ്ടുകൊണ്ടിരുന്നെങ്കിലും
ഞാന്‍,
എപ്പോള്‍,
എങ്ങനെ,
എവിടെഇറങ്ങുമെന്ന്
എനിക്കറിയില്ലായിരുന്നു.