ഇരയുടെ രോദനം : കവിത, റീനാ മാത്യു

നീരാളി കൈകളാൽ
വരിഞ്ഞു മുറുക്കുന്നു
നുറുങ്ങുന്നു എല്ലുകൾ
തളരുന്നു ദേഹിയും
ഗദ്ഗദം കുരുങ്ങിയ
കണ്ഠ മിടരുന്നു
യാചിക്കും നയനങ്ങൾ
അരുതേ എന്നോതുന്നു
ഒരു നിമിഷമെങ്കിലും
ശപിച്ചു പോകുന്നു
ഇന്നോളം നടത്തിയ
ഈശ്വരനെയിവൾ
പ്രിയർ തൻ മുഖമൊന്നു
തെളിയുന്നു മനസ്സിലും
മൂകമായി തേങ്ങുന്നു
സ്നേഹ സാമിപ്യത്തിനായി
തളരുന്നു നാഡികൾ
തകരുന്നു ജീവിതം
പുച്ഛിച്ചു തള്ളുന്നു
വേണ്ടായേനിക്കിനി
ഉണരേണ്ടയൊരിക്കലും.
റീനാ മാത്യു