ഇനി അവളുറങ്ങട്ടെ : കവിത , മിനി സുരേഷ്

Oct 14, 2020 - 15:23
Mar 8, 2023 - 16:59
 0  789
ഇനി അവളുറങ്ങട്ടെ : കവിത , മിനി സുരേഷ്

രോ സ്ത്രീയും സ്വപ്നം കാണുന്ന

സ്വാതന്ത്ര്യത്തിൻ ദിവ്യകാരുണ്യങ്ങളിൽ

ചതിക്കുഴികളുറങ്ങും ഭൂത വഴികളിൽ

ഇന്നലെകളുടെ വിപ്ലവങ്ങളിൽ

 

പ്രതിഷേധങ്ങളുടെ കനൽച്ചില്ലകളിൽ

പൊഴിയാത്ത വാക്കിന്റെ ഞരക്കങ്ങളിൽ.

നിസ്സഹായതയുടെ തേങ്ങലുകളിൽ

അറുത്തു മാറ്റിയ നാവിൻ ചാവു നിലവിളികളിൽ

 

ഇടനെഞ്ചിൽ പിടയുന്ന പ്രാണന്റെ താരാട്ട് കേട്ട്

ഗർഭപാത്രത്തിൻ പാളികളിനിയുമൊരണ്ഡ

മായുയിർ കൊള്ളാതെ.മറവിപ്പിശാചിന്റെ

മടിയിൽ തലചായ്ച്ചുണരാതെ ഉണർന്നും

വീണ്ടും മയങ്ങിയും, ഇനിയവളുറങ്ങട്ടെ.

 

 മിനി സുരേഷ്