എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം: സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റം

എക്സിറ്റ് പോളുകളെ എഴുതിത്തള്ളുന്ന പ്രകടനവുമായി ഇന്ത്യാ സഖ്യം: സംസ്ഥാനത്ത് യു ഡി എഫ് മുന്നേറ്റം

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ 2 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഒപ്പത്തിനൊപ്പം തിരിച്ചുകയറി ഇന്ത്യാ മുന്നണി. ഇന്ത്യ സഖ്യത്തിന്റെ ലീഡ് 231 കടന്നു.  എന്‍ഡിഎയുടെ ലീഡ് 289  ലേക്ക് താഴ്ന്നു. 

വാരണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്നിലായ  ശേഷം നേരിയ ലീഡ് പിടിച്ചു .

മത്സരിച്ച ഇരുമണ്ഡലങ്ങളിലും രാഹുല്‍ ഗാന്ധി  ശക്തമായ ലീഡ് നിലനിർത്തുന്നു . യു.പിയില്‍ ഇൻഡ്യാ സഖ്യം മുന്നിലാണ്. പഞ്ചാബില്‍ ഒരിടത്തും ബി.ജെ.പിക്ക് ലീഡ് നേടാനായില്ല. അയോധ്യയിലും ബി.ജെ.പി പിന്നിലാണ്. പതിനഞ്ചിലധികം കേന്ദ്ര മന്ത്രിമാരും  പിന്നിലാണ്.

സംസ്ഥാനത്ത് പതിനേഴ് 17 സീറ്റുകളില്‍ യുഡിഎഫാണ് മുന്നില്‍. രണ്ടിടത്ത് എല്‍ഡിഎഫും തൃശൂരില്‍ എൻ.ഡി.യെയും മുന്നിലാണ്.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ ടിഡിപി 47 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 8, ബിജെപി 4 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു. ഒഡീഷയില്‍ ബിജെഡി 26 സീറ്റിലും ലീഡ് ചെയ്യുകയാണ്. ബിജെപി 19 സീറ്റിലും കോണ്‍ഗ്രസ് രണ്ട് സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.