എ പി ജെ അബ്ദുൽ  കലാമിന് പ്രണാമം, കവിത, കെ പ്രേമചന്ദ്രൻ നായർ 

എ പി ജെ അബ്ദുൽ  കലാമിന് പ്രണാമം, കവിത, കെ പ്രേമചന്ദ്രൻ നായർ 

ചിന്തകൊണ്ടും, ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുൻ രാഷ്‌ട്രപതി APJ. അബ്ദുൽ കലാമിന്........ !     

           അറിവിൻ പ്രഭാതം പരത്തിഎന്നും     
          സ്വപ്‌നം കാണുവിൻ കൂട്ടുകാരെ   
          പ്രേരണ നൽകിയാ സാഥ്വിക സ്വരൂപൻ    
           ജ്ഞാനം പകർന്നിതു മനസ്സുകളിൽ      
          അഗ്നിചിറകുകളിലേറുക ബാല്യമേ 
          ഉയരങ്ങൾ താണ്ടാൻ കരുത്തുമായി    
          ഉലകം കണ്ടജ്ഞാന പ്രകാശം നിറയുന്നു  
          അത്ഭുത നക്ഷത്ര ശോഭയായി         
          സ്വപ്ന ചിറകുകൾ നൽകും കരുത്തായി  
           അബ്ദുൾകലാം നൽകും സന്ദേശത്തിൽ            
          മൂല്യങ്ങൾ പകരുമാ സിദ്ധി സ്വരൂപനെ        
          ഹൃത്തിൽ നിറയ്ക്കുന്നു ഭാരതീയർ        
           അഗ്നിച്ചിറകേകി ലോകമെങ്ങും പറ -        
           ന്നത്യുന്നതങ്ങളിലെത്തിയ പുണ്യവാൻ        
           തൻ ശാസ്ത്ര നൈപുണ്യം ഇൻഡ്യക്കു മേൽഗതി
            ക്കന്പിൽ സമർപ്പിച്ചു സംതൃപ്തിയാർന്നവൻ  
           ബാലകർക്കുള്ളിൽ വാത്സല്യത്തോടെറ്റവും    
             മൂല്യമുപദേശ മൻപോട് നല്കിയോൻ                 
              ആബാലവൃദ്ധ ജനങ്ങൾക്കുമെന്നെന്നും      
              ആരാധനാ മൂർത്തിയായി വിളങ്ങീടേണം... !    

ഇന്ന് അദേഹത്തിന്റെ 89---താം ജന്മദിന വാർഷികമാണ്.

കെ പ്രേമചന്ദ്രൻ നായർ