ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യും; ഹിമന്ത ബിശ്വ ശർമ

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിനെ അറസ്റ്റ് ചെയ്യും;  ഹിമന്ത ബിശ്വ ശർമ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി മുഴക്കി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
ഭാരത് ജോഡോ ന്യായ് യാത്രക്കിടെ ഗുവാഹത്തിയില്‍ രാഹുല്‍ അക്രമം നടത്തിയെന്ന് ആരോപിച്ചാണ് ഭീഷണി മുഴക്കിയത്.

ഗുവാഹത്തി നഗരത്തിലൂടെ അല്ലാതെ യാത്ര നയിക്കാൻ രാഹുലിനോട് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. മുവായിരം പേരും 200 വാഹനങ്ങളുമായാണ് അദ്ദേഹം വന്നത്. ഇത് എങ്ങനെ നഗരത്തിനുള്ളില്‍ അനുവദിക്കും?. പോലീസുമായി അവർ വഴക്കിട്ടു. രാഹുല്‍ ഗാന്ധി തന്റെ ബസില്‍ ഇരുന്ന് എല്ലാത്തിനും പ്രേരണ നല്‍കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യും - ഹിമന്ത വ്യക്തമാക്കി. ഗുവാഹത്തിയില്‍ അക്രമത്തിന് പ്രേരണ നല്‍കിയതിന് രാഹുലിനെതിരെ സിവില്‍ പരാതി നല്‍കുമെന്നും ഹിമന്ത കൂട്ടിച്ചേർത്തു.