മിസ്സോറാമിൽ ചരിത്രമെഴുതി സെഡ് പി.എം, ലീഡ് കേവല ഭൂരിപക്ഷം കടന്നു

മിസ്സോറാമിൽ  ചരിത്രമെഴുതി സെഡ് പി.എം, ലീഡ് കേവല ഭൂരിപക്ഷം കടന്നു

ഐസ്വാൾ -: മിസ്സോറാമിൽ ഭരണകക്ഷിയായ എം.എൻ.എഫി(മിസോ നാഷണൽ ഫ്രണ്ട്)നെതിരേ പുതിയ പാർട്ടിയായ സെഡ് പി.എമ്മി(സോറം പീപ്പ്ൾസ് മൂവ്‌മെന്റ്)ന്റെ തിളക്കമാർന്ന മുന്നേറ്റം. 40 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പ്രവണതയനുസരിച്ച് കേവല ഭൂരിപക്ഷത്തിന് മുകളിൽ സീറ്റുകളിൽ മുന്നിലാണിപ്പോൾ സെഡ് പിഎം.

ഭരണകക്ഷിയായ എം.എൻ.എഫിനെ ബഹുദൂരം പിന്നിലാക്കി 23 മണ്ഡലങ്ങളിലാണിപ്പോൾ ലാൽഡു ഹോമയുടെ നേതൃത്വത്തിലുള്ള സെഡ് പി.എം എന്ന സോറം പീപ്പിൾസ് മൂവ്‌മെന്റ് മുന്നിട്ട് നില്ക്കുന്നത്. എട്ട് സീറ്റിൽ എം.എൻ.എഫും അഞ്ചു സീറ്റിൽ കോൺഗ്രസും ലീഡ് ചെയ്യുന്നതായാണ് ഇപ്പോഴത്തെ ചിത്രം. 23 സീറ്റിൽ ശക്തിപരീക്ഷിച്ച ബി.ജെ.പിയും നാലു സീറ്റുകളിൽ മത്സരിച്ച ആം ആദ്മി പാർട്ടിയുമൊന്നും ഇതുവരെയും കാര്യമായ ഒരു ചലനവുമുണ്ടാക്കിയിട്ടില്ല.

എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് മിസോറാമിൽ തൂക്കു സഭയെന്നാണ്. എന്നാൽ സെഡ് പി.എമ്മിന്റെ ആദ്യ റൗണ്ടിലെ മുന്നേറ്റം അതിനെ തീർത്തും തള്ളിക്കളയും വിധത്തിലാണ്