ഇനി മുതല്‍ സന്ദര്‍ശക വിസക്കാര്‍ റിട്ടേണ്‍ ടിക്കറ്റും എടുക്കണം ; ഗള്‍ഫ് എയര്‍

ഇനി മുതല്‍ സന്ദര്‍ശക വിസക്കാര്‍ റിട്ടേണ്‍ ടിക്കറ്റും എടുക്കണം ; ഗള്‍ഫ് എയര്‍

സൗദിയിലേക്കുള്‍പ്പെടെ സന്ദര്‍ശക വിസയില്‍ യാത്ര ചെയ്യുന്നവര്‍ നിമുതല്‍ റിട്ടേണ്‍ ടിക്കറ്റുകൂടി എടുക്കണമെന്ന നിര്‍ദേശവുമായി ഗള്‍ഫ് എയര്‍.

ഇരുടിക്കറ്റും എടുക്കാത്ത സന്ദര്‍ശകവിസക്കാര്‍ക്ക് ബോഡിങ് അനുവദിക്കില്ല. ഇതോടെ ഗള്‍ഫ് എയറില്‍ യാത്ര ചെയ്യുന്നവര്‍ രണ്ട് ടിക്കറ്റും അവരില്‍ നിന്ന് തന്നെ എടുക്കേണ്ടി വരും. ബഹറൈന്റെ ദേശീയ വിമാന കമ്ബനി ട്രാവല്‍ ഏജന്‍സികള്‍ക്കയച്ച സര്‍ക്കുലറിലാണ് ഗള്‍ഫ് എയര്‍ ഇക്കാര്യമറിയിച്ചത്. ഏതൊരു ഗള്‍ഫ് രാജ്യത്തേക്കും സന്ദര്‍ശന വിസയില്‍ യാത്ര ചെയ്യാനും ഈ വ്യവസ്ഥ ബാധകമായിരിക്കും.

രണ്ട് വ്യത്യസ്ത വിമാന കമ്ബനികളുടെ ടിക്കറ്റുകളെടുക്കുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് ബോഡിംഗ് അനുവദിക്കില്ലെന്നാണ് ഗള്‍ഫ് എയര്‍ നല്‍കുന്ന നിര്‍ദേശം. വിവിധ വിമാന കമ്ബനികളുടെ ടിക്കറ്റ് നിരക്കുകള്‍ പരിശോധിച്ച ശേഷമാണ് സന്ദര്‍ശക വിസക്കാര്‍ ടിക്കറ്റെടുക്കുന്നത്. മാത്രമല്ല സന്ദര്‍ശന വിസ കാലാവധി പുതുക്കി ലഭിക്കുന്നതിനെയും ആശ്രയിച്ചായിരിക്കും ടിക്കറ്റെടുക്കുക.