വിദേശ രാജ്യങ്ങളില്‍ നീറ്റ് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയ തീരുമാനം; പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

വിദേശ രാജ്യങ്ങളില്‍ നീറ്റ് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കിയ തീരുമാനം; പ്രതിഷേധവുമായി പ്രവാസി സംഘടനകള്‍

മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷനല്‍ എലിജിബിലിറ്റി കം എൻട്രസ് ടെസ്റ്റ് (നീറ്റ്) ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നതിനൊപ്പം പ്രസിദ്ധീകരിച്ച പരീക്ഷാ കേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യക്ക് പുറത്തെ കേന്ദ്രങ്ങളെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമായി.

ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ വിദേശങ്ങളില്‍ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികള്‍ക്ക് തിരിച്ചടിയായി നാഷനല്‍ ടെസ്റ്റിങ് ഏജൻസിയാണ് ഈ തീരുമാനമെടുത്തത്. ഇത്തവണ ഇന്ത്യയിലെ 554 നഗരങ്ങളിലായി 5000ത്തോളം പരീക്ഷാ കേന്ദ്രങ്ങളാണ് ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചത്. ഇവയില്‍ ഗള്‍ഫ് ഉള്‍പ്പെടെ കേന്ദ്രങ്ങളുടെ പേരുകളില്ല.

കഴിഞ്ഞ വർഷം ആറ് ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യക്ക് പുറത്ത് 12 രാജ്യങ്ങളില്‍ നീറ്റ് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ഒമ്ബത് കേന്ദ്രങ്ങളിലായി അയ്യായിരത്തിലേറെ വിദ്യാർഥികളാണ് കഴിഞ്ഞവർഷം പരീക്ഷയെഴുതിയത്. ബഹ്റൈനില്‍ മനാമ പരീക്ഷ കേന്ദ്രമായിരുന്നു.

യു.എ.ഇയില്‍ മാത്രം നാലും (ദുബൈയില്‍ രണ്ട്, ഷാർജ, അബൂദബി), സൗദി (റിയാദ്), ഖത്തർ (ദോഹ), ഒമാൻ (മസ്കത്), കുവൈത്ത് (കുവൈത്ത് സിറ്റി) എന്നിങ്ങനെ പരീക്ഷ കേന്ദ്രങ്ങളുണ്ടായിരുന്നു. മേയ് അഞ്ചിന് നടക്കുന്ന പരീക്ഷക്ക് മാർച്ച്‌ ഒമ്ബതുവരെയാണ് അപേക്ഷിക്കാവുന്നത്. ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുമ്ബോള്‍ നാല് സെന്‍ററുകള്‍ ഓപ്ഷനായി വെക്കേണ്ടതുണ്ട്. നിലവില്‍ വിദേശത്ത് സെന്‍ററില്ല എന്നത് കൊണ്ടുതന്നെ കുട്ടികള്‍ എവിടെ ഓപ്ഷൻ വെക്കുമെന്ന ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസിയില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടന പ്രതിനിധികള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു.

സെന്‍ററുകള്‍ നിർത്തലാക്കിയത് പുനഃപരിശോധിക്കണം -പ്രവാസി വെല്‍ഫെയർ

ഗള്‍ഫ് രാജ്യങ്ങളിലേത് ഉള്‍പ്പെടെ വിദേശ കേന്ദ്രങ്ങള്‍ ഒഴിവാക്കി 'നീറ്റ്' പരീക്ഷ നടത്താനുള്ള നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി തീരുമാനം പുനഃപരിശോധിക്കണമെന്ന് പ്രവാസി വെല്‍ഫെയർ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു