ഇന്ത്യക്കാര്‍ക്ക് അഞ്ച് വർഷത്തെ മള്‍ട്ടിപ്പിള്‍ എൻട്രി വിസ പ്രഖ്യാപിച്ച്‌ ദുബായ്

ഇന്ത്യക്കാര്‍ക്ക്  അഞ്ച് വർഷത്തെ മള്‍ട്ടിപ്പിള്‍ എൻട്രി വിസ പ്രഖ്യാപിച്ച്‌ ദുബായ്

ദുബായ്:  ഇന്ത്യക്കാർക്ക് അഞ്ച് വർഷത്തെ മള്‍ട്ടിപ്പിള്‍ എൻട്രി വിസ പ്രഖ്യാപിച്ച്‌ ദുബായ്. ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ച്‌ പിടിഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ഓരോ തവണ പോകുമ്ബോഴും 90 ദിവസം (3 മാസം) ദുബായില്‍ തങ്ങാം. കൂടാതെ ഒരു വർഷം പരമാവധി 180 ദിവസമാണ് ദുബായില്‍ തങ്ങാൻ കഴിയുക. നിബന്ധനകള്‍ പാലിച്ച്‌ അപേക്ഷ സമർപ്പിച്ചാല്‍ 2 മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ വിസാ നടപടികള്‍ പൂർത്തിയാകും.

അപേക്ഷകന് 4000 ഡോളർ തുകയോ തത്തുല്യമായ വിദേശ കറൻസിയോ  ബാങ്ക് ബാലൻസ് (ആറ് മാസം) ഉണ്ടായിരിക്കണം. യുഎഇയില്‍ സ്വീകരിക്കപ്പെടുന്ന ആരോഗ്യ ഇൻഷുറൻസ് ഉണ്ടായിരിക്കണം.