കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്ബനികള്‍ തമിഴ്നാട്ടിലേക്ക്

കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്ബനികള്‍ തമിഴ്നാട്ടിലേക്ക്

ചെന്നൈ: കോടികളുടെ നിക്ഷേപവുമായി വന്‍കിട കമ്ബനികള്‍ തമിഴ്നാട്ടിലേക്ക്. ചെന്നൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഇൻവെസ്റ്റേഴ്സ് മീറ്റിന്റെ ആദ്യ ദിനത്തില്‍(ഇന്നലെ ) തന്നെ 80,000 കോടി രൂപയുടെ ധാരണാപത്രം ഒപ്പുവച്ചു. ആഗോള നിക്ഷേപ സംഗമത്തിന്റെ രണ്ടാം ദിനമായ ഇന്ന് 31,000 കോടിയുടെ  നിക്ഷേപം സിംഗപ്പൂര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു 

അദാനി, ഹുണ്ടായ്, ജെഎസ്ഡബ്ല്യു, ടിവിഎസ്, ടാറ്റ തുടങ്ങിയ കമ്ബനികളെല്ലാം സര്‍ക്കാരുമായി ധാരണയില്‍ എത്തി.

തൂത്തുക്കുടിയില്‍ വിന്‍ ഫാസ്റ്റ് കമ്ബനി 1600കോടി നിക്ഷേപിക്കും. കൃഷ്ണഗിരിയില്‍ ടാറ്റ ഇലക്‌ട്രോണിക്സ് 12,000 രൂപയുടെ നിക്ഷേപത്തിനായി ധാരണാപത്രം ഒപ്പുവച്ചു. ഇതിലൂടെ 40,500 തൊഴിലവസരവും സൃഷ്ടിക്കും. ഹുണ്ടായ് 1180 കോടിയും, ടിവിഎസ് ഗ്രൂപ്പ് 5000 കോടിയുടെ നിക്ഷേപവും ഉറപ്പുനല്‍കി. പെഗാട്രോണ്‍ 1000 കോടി ചിലവില്‍ പുതിയ പ്ലാന്റ് നിര്‍മിക്കും. ജെ എസ് ഡബ്യു 12,000 കോടി നിക്ഷേപം നടത്തി 6600 തൊഴിലവസരം സൃഷ്ടിക്കുമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ നിരവധി കമ്ബനികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നിക്ഷേപങ്ങള്‍ നടത്തുന്നത്.

രണ്ടു ദിവസത്തെ സംഗമത്തില്‍ 40 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 400ലധികം വൻകിട കമ്ബനികളാണ് പങ്കെടുക്കുന്നത്.