ഇലോണ്‍ മസ്‌കിനെ പിന്തള്ളി, അതിസമ്ബന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട്

ഇലോണ്‍ മസ്‌കിനെ പിന്തള്ളി, അതിസമ്ബന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട്

ന്യൂഡല്‍ഹി: ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കിനെ പിന്തള്ളി ലോകത്തെ അതിസമ്ബന്ന പട്ടികയില്‍ ഒന്നാമതെത്തി ബെര്‍ണാഡ് അര്‍ണോള്‍ട് .

ലൂയിസ് വട്ടോണ്‍, ഡിയോര്‍, ടിഫാനി തുടങ്ങിയ ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ ഫ്രഞ്ച് കമ്ബനിയായ എല്‍വിഎംഎച്ചിന്റെ സിഇഒയും ചെയര്‍മാനുമാണ് ബെര്‍ണാഡ്.

ഫോര്‍ബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ബെര്‍ണാഡ് അര്‍ണോള്‍ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധനവോടെ 207.6 ബില്യണ്‍ ഡോളറായി വളര്‍ന്നു. മസ്‌കിന്റെ 13 ശതമാനം ഓഹരികള്‍ ഇടിഞ്ഞു, ഇത് മസ്‌കിന് 18 ബില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.

ടെസ്‌ലയുടെ 586.14 ബില്യണ്‍ ഡോളറുമായി താരതമ്യപ്പെടുത്തുമ്ബോള്‍, ഡിയോര്‍, ബള്‍ഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉല്‍പ്പന്ന ബ്രാന്‍ഡുകളുടെ സ്ഥാപനമായ എല്‍വിഎംഎച്ചിന്റെ വിപണി മൂലധനം 388.8 ബില്യണ്‍ ഡോളറിലെത്തിയതായി റിപ്പോര്‍ട്ട് പറയുന്നു.