സൗദി അറേബ്യയിലേക്കുള്ള തൊഴില്‍ വിസകളുടെ സ്റ്റാമ്ബിങ്ങിന് വിരലടയാളം നിര്‍ബന്ധമാക്കുന്നു

സൗദി അറേബ്യയിലേക്കുള്ള  തൊഴില്‍ വിസകളുടെ  സ്റ്റാമ്ബിങ്ങിന് വിരലടയാളം നിര്‍ബന്ധമാക്കുന്നു

സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴില്‍ വിസകളുടെയും സ്റ്റാമ്ബിങ്ങിന് വിരലടയാളം നിര്‍ബന്ധമാക്കുന്നു. ജനുവരി 15 മുതല്‍ നിയമം പ്രാബല്യത്തിലാകുമെന്ന് മുംബൈയിലെ സൗദി കോണ്‍സുലേറ്റ് അറിയിച്ചു.

ഇനി സൗദിയിലേക്ക് തൊഴില്‍ വിസ സ്റ്റാമ്ബ് ചെയ്യാൻ ആവശ്യമായ രേഖകളുമായി വി.എഫ്.എസ് ഓഫീസില്‍ നേരിട്ടെത്തി വിരലടയാളം നല്‍കണം. സൗദി കോണ്‍സുലേറ്റ് ട്രാവല്‍ ഏജൻസികള്‍ക്ക് അയച്ച സര്‍ക്കുലറിലാണ് പുതിയ വിവരം വ്യക്തമാക്കിയത്.

രണ്ടുവര്‍ഷം മുേമ്ബ ഇതിനെ കുറിച്ച്‌ സൗദിയധികൃതര്‍ അറിയിപ്പ് നല്‍കിയിരുന്നു. 2022 മെയ് 29 മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ ആകുമെന്ന് കോണ്‍സുലേറ്റ് അന്ന് ട്രാവല്‍ ഏജൻസികളെ അറിയിച്ചിരുന്നു.