പളുങ്കുപാത്രം; കഥ: ഓമന ദാസ്

പളുങ്കുപാത്രം; കഥ: ഓമന ദാസ്

സീറോ ബൾബിന്റെ മങ്ങിയ പ്രകാശത്തിൽ ടേബിളിൽ മുഖമമർത്തി നയന ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം സമയമായി 

രാത്രിയുടെ നിശബ്‌ദതയെ ഭഞ്ജി ച്ചു കൊണ്ട് അവളുടെ നെടു നിശ്വാസങ്ങൾ ഉയർന്നു താണു.

ഹൃദയം നുറുങ്ങുന്ന വിങ്ങൽ ഉറങ്ങാൻ അനുവദിക്കാതെ കുട്ടു നിന്നു ഉള്ളിൽ നിന്നും ഉയർന്നു വന്ന തേങ്ങൽ അവളോട്‌ ചോദിച്ചു ഇനി എങ്ങോട്ട് ? 

ജനാലയിലൂടെ മുറിയിലേയ്ക്ക് ഒഴുകി വന്ന നിലാവിന്റെ വശ്യ ത മനസിന്‌ തെല്ലു കുളിർമ പകർന്നു തന്നു. 

മുറി തുറന്നു വരാന്തയിലെത്തി ഇളം തിണ്ണയിൽ ചാരി ആകാശത്തു നോക്കി അവളിരുന്നു.

നിലാവിന്റെ നീല വെളിച്ചം വാരി അണിഞ്ഞു നാണം കൊണ്ടു നമ്ര മുജി യായി നിൽക്കുന്നു രാത്രിയെന്ന സുന്ദരി പാതി കൂമ്പിയപനിനീർ പൂക്കൾ ആ മനോഹാരിതയുടെ നിറവിൽ ലയിച്ചു നിൽക്കുന്നു. ആരിലും പുളകങ്ങൾ കൊള്ളിക്കുന്ന നീല നിലാവുള്ള രാത്രി ആർക്കുവേണ്ടിയാണ് ഇത്ര സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നത്.

ചന്ദ്രനും നക്ഷത്ര ജാലങ്ങളും ഒഴുകി നീങ്ങി കൊണ്ടിരിക്കുന്ന വെള്ളി മേഘങ്ങളും  അത്‍ഭുതങ്ങളുടെ മാസ്മരികതയിൽ ലയിച്ചവളിരുന്നു.

ദെ വ മെന്ന കലാകാരന്റെകര വിരുതിനാൽ അണിയിച്ചൊരുക്കിയ പ്രപഞ്ചമെന്ന അത്ഭുത പ്രതിഭാസം തെല്ലൊന്നു മല്ല അവളെ വിസ്മയിച്ചിട്ടുള്ളത് .

മേഘ പാളികൾക്കിടയിൽ ചന്ദ്രൻ മറഞ്ഞപ്പോൾ പൂനിലാവിന്റ് ശോഭ മങ്ങി തുടങ്ങി ആ മാസ്മരിക ലോകത്തു നിന്നും അവളുടെ മനസു പിൻവാങ്ങി ജീവിതയാഥാർഥ്യങ്ങ ളിലേയ്ക്ക് മടക്ക യാത്ര ആരംഭിച്ചു.

ഡിഗ്രി ഫൈനൽ എക്സമിന്റെ അന്നായിരുന്നു ആ കോളേജിൽ തന്നെ എം   എ     ഫസ്റ്റ് ഇയർ ആയിരുന്ന അനൂപ് തന്നോടുള്ള പ്രണയം തുറന്നു പറഞ്ഞത് .

ഞാനും കേൾക്കാൻ കൊതിച്ച വാക്കുകൾ തന്നെ ആയിരുന്നു അങ്ങനെ മൂന്നു വർഷത്തെ പ്രണയത്തിനു ശേ ഷ മായിരുന്നു വിവാഹം 

ഭൂമി അതിന്റെ പ്രയാണം നിർവിഘ്‌നം തുടർന്നു കൊണ്ടേയിരുന്നു.

പകലിന്റെ വിരിമാറിൽ തല ചായ്ച്ചുറങ്ങാൻ സന്ധ്യയും പിന്നെ രാത്രിയും മത്സരിച്ചു വന്നു കൊണ്ടിരുന്നു വർഷങ്ങൾ കടന്നു പോയത് അവർ അറിഞ്ഞതേയില്ല മുതിർന്നവരുടെ ഉപദേശങ്ങ ളെ പിൻതള്ളിയാണ്‌ ഒരു കുഞ്ഞ് ഉടനെ വേണ്ടാന്ന്ഞങ്ങൾ  തീരുമാനിച്ചത്.

അഞ്ചു വർഷങ്ങൾ കഴിഞ്ഞപ്പോളാണ് ഒരു ഡോക്ടറിന്റെ ഉപദേശം തേടിയത്   പല ഡോക്ടർസിനെയും കണ്ടു ചെക്കപ്പുകൾ നടത്തി. അവസാനം ഡോക്ടർ പറഞ്ഞതിത്ര മാത്രം 

" പ്രാർത്ഥിക്കു,  മരുന്നുകൾക്കപ്പുറമാണ് ദെ വത്തിന്റെ പ്രവൃത്തി "

  ഒരു കുഞ്ഞിനുവേണ്ടിയുള്ള മോഹം സ്വപ്നം മാത്രമാണന്നറിഞ്ഞവൾ തളർന്നു പോയി.

അനൂപിന്റെ അച്ഛനും അമ്മയും അവളെ കുറ്റപ്പെടുത്തി.

" ഇവിടെ ആണായിട്ടും പെണ്ണായിട്ടും ഇവനല്ലേയുള്ളു ഒരു തലമുറ ഇല്ലാതെ വന്നാൽ ഈ കുടുംബത്തിന്റെസ്ഥിതി എന്താവും ഇങ്ങനെ ഒരു ദുർ വിധി ഈ കുടുംബത്തിന് വന്നല്ലോ  ? 

   ഉറങ്ങാൻ കിടന്ന പ്പോൾ അച്ഛനും അമ്മയും പറഞ്ഞ കാര്യം അനൂപിനോട് പറഞ്ഞു അപ്പോൾ അദ്ദേഹം പറഞ്ഞതെന്താന്നോ? 

അതു പിന്നെ അവർക്കു സഹിക്കാൻ പറ്റുമോ ഒരു പേര ക്കുട്ടിയെ ലാളിക്കാൻ അവർ എത്ര കൊതിക്കുന്നുണ്ടാവും ? 

 അവളുടെ നാവു നിശ്ചലമായി ഒരു കുറ്റവാളിയുടെ ഭാവത്തോടെ മുഖം കുനിച്ചവളിരു ന്നു   അതെ പ്രസവിക്കാൻ കഴിയാത്ത വ ൾ വീടിനും നാടിനും ശാപമാണന്നു ഞാൻ കേട്ടിട്ടുണ്ട്   അവസാനം അവൾ ഒരു തീരുമാനത്തിലെത്തി 

അനൂപിന്റെ മാതാ പിതാക്കളുടെ സന്തോഷത്തിനു വേണ്ടി 

അനൂപിന്റെ മറ്റൊരു വിവാഹത്തിന് വേണ്ടി താൻ ഒഴിവാകണം ഒരു. കുഞ്ഞിനെ ഗർഭം ധരിക്കാനും അമ്മ ആകാനുമുള്ള അദമ്യ മായ തന്റെ മോഹങ്ങളെ അന്തരാത് മാവിലെ കല്ലറയിൽ ഒരിക്കലും ഉണർന്ന് എണിക്കാത്ത വിധം അടക്കം ചെ യ്യാം 

ഈ ലോകത്ത് നിരാലംബരായ ആയിരകണക്കിന് ആളുകളുണ്ട് അവർക്ക് ഒരു കൈ താങ്ങായി ഇനിയുള്ള കാലം ജീവിക്കണം അത്‌ ഒരു  ഉറച്ച തീരുമാനമായിരുന്നു ഒരു തുള്ളി കണ്ണീർ ഇളം തിണ്ണയിൽ വീണു ചിതറി അപ്പോഴും പൗർണമി തിങ്കൾ പുഞ്ചിരിച്ചു കൊണ്ടിരുന്നു 

മുറിയിലെത്തിയപ്പോൾ കട്ടിലിൽ അനൂപ് കിടക്കുന്നുണ്ടായിരുന്നു 

ഒരേ മുറിയിൽ ഒരേ കട്ടിലിൽ അന്യരെ പോലെ അകന്ന മനസുമായി കഴിയാൻ തുടങ്ങിയിട്ട് ആഴ്ചകളായി   ഈ 

അവഗണന,  ഒറ്റപ്പെടൽ താങ്ങാനാവുന്നില്ല.

എനിക്കു തണലായി നിന്നിരുന്ന എന്റെ പ്രിയപ്പെട്ട അച്ഛനുമമ്മയും ഇന്നീ ലോകത്തില്ല ഓട്ടം പൂർത്തിയാക്കി അവർ മടങ്ങി എന്നെ ആശ്വസിപ്പി ക്കാൻ എന്ന വണ്ണം അപ്പോഴും നിലാവിന്റെ  കിരണങ്ങൾ ജനൽ പാളിയിലൂടെ അകത്തേക്ക് കടക്കാൻ തിടുക്കം കൂട്ടി 

അവൾ കട്ടിലിൽ വന്നിരുന്നപ്പോൾ അനൂപ് അവളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു അവൻ എണീറ്റിരുന്നു അവളോടായ് ചോദിച്ചു 

" നയനെ നീ ഉറങ്ങുന്നില്ലേ  ? 

അവൾ ഒന്നും ശബ്‌ദിച്ചില്ല."  നീ എന്നോട് ക്ഷമിക്കണം ഞാൻ ഒരു ഭർത്താവ് മാത്രമല്ല ഒരു മകൻ കൂടിയാണ് നീ ലൈറ്റ് അണച്ചു കിടക്കാൻ നോക്ക് ""

അവൻ ഉറങ്ങാൻ കിടന്നു. 

അവൻ പറഞ്ഞ വാക്കുകൾ നയന പുനർ വിചിന്ത നം ചെയ്തു കൊണ്ടിരുന്നു 

ശരിയാണ് അനൂപ് ഒരു ഭർത്താവ് മാത്രമല്ല ഒരു മകൻ കൂടിയാണ് രണ്ടു റോളും ഒരു പോലെ കൊണ്ടു പോകാൻ സാധിക്കാതെ വരുന്നിടത്തു പിരിയുന്ന കൈ വഴികൾ പോലെ ഇടക്കു വച്ചുമുറിയേണ്ടി വരും 

അവൾ രാവിലെ തന്നെ പതിവുപോലെ വീട്ടു ജോലികളെല്ലാം ചെയ്തു 

അശരണരായ ആളുകളെ പാർപ്പിക്കുന്ന പ്രതീക്ഷ ഭവൻ എന്ന സ്ഥാപനം നടത്തുന്ന ഫാദർ ഡൊമിനിക്കിനെ കാണാൻ പോകാൻ അവൾ തീരുമാനിച്ചു 

അനൂപ് ജോലിക്ക് പോകുവാനിറങ്ങി എന്നും താൻ ഗേറ്റു തുറന്നു കൊടുക്കാറുള്ളതു കൊണ്ട് കാർ സ്റ്റാർട്ടാക്കി വെയ്റ്റു ചെയ്തു എന്നെ കാണാഞ്ഞതു കൊണ്ട് കാറിൽ നിന്നിറങ്ങി താനെ ഗേറ്റ് തുറന്നു അപ്പോഴും തന്നെ പ്രതീക്ഷിക്കുന്നു ണ്ടായിരുന്നു 

അനൂപിന്റെ കാർ ഗേറ്റ് കടന്നു പോയി. പൂജാ മുറിയിലെ ത്തി കുറച്ചു സമയം പ്രാർത്ഥിച്ചു. അതിനു ശേഷം ഡ്രസ്സ്‌ ചെയിഞ്ചു ചെയുമ്പോളെല്ലാം ഫോൺ ബെല്ലടിക്കുന്നുണ്ടായിരുന്നു .

അവൾ ഫോൺ അറ്റൻഡ് ചെയ്തു .

അനൂപിന്റെ ശബ്ദം 

" നയന നീ എവിടെ ആണ് ഞാൻ എത്ര നേരമായിട്ടുവിളിക്കുന്നു 

അവൾ വെറുതെ മിണ്ടാതെ നിന്നു .

നയന എത്ര ദിവസമായി നീ ഒന്നു സംസാരി ച്ചിട്ട് 

ഞാൻ യാത്ര ആയപ്പോൾ നീ ഇറങ്ങി വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു ഈ അകൽച്ച എനിക്കു താങ്ങാനാവുന്നില്ല.  

ഓഫീസിൽ വന്നിട്ട് ജോലി ചെയ്യാൻ പോലും എനിക്കു പറ്റുന്നില്ല .

നയന പൊട്ടിക്കരഞ്ഞു.

"നീ എന്തിനാ കരയുന്നത് പ്രായമായ അച്ഛനുമമ്മയുമല്ലേ അവർ  എന്തെങ്കിലും പറയട്ടെ 

നിനക്കു ഞാനില്ലേ  ? 

നീ ഇന്നലെ ഉറങ്ങിയതേ ഇല്ലല്ലോ ഇന്നു ഭക്ഷണം ഒന്നും വയ്ക്കണ്ട പുറത്തു നിന്നു വാങ്ങാം ഞാൻ ഉടനെ വരും, നമുക്കു പുറത്തു പോകാം നിന്റെ മനസു ഫ്രഷ് ആവട്ടെ.

പിന്നെ ഒരു പ്രത്യേക കാര്യം പറയട്ടെ എന്റെ സുഹൃത്തായ അരുണിന്റെ  ബന്ധു അമേരിക്കയിലെ വിദഗ്ധനായ ഗെയ്‌നക്കോളജിസ്റ് ആണ് അടുത്ത ആഴ്ച യിൽ അരുണിന്റെ വീട്ടിൽ വരുന്നുണ്ട്   നമുക്ക് ഡോക്ടറെ കാണാം ഉത്തരമില്ലാത്ത ചോദ്യമില്ല നയന   നീ വിഷമിക്കാതിരിക്കു ഇവിടെ ഇത്തിരി തിരക്കുണ്ട് അതു കഴിയുമ്പോൾ ഞാൻ വരും ഓക്കേ ഫോൺ വയ്ക്കട്ടെ 

മരവിച്ച മനസുമായി അവൾ കസേരയിൽ തളർന്നിരുന്നു. 

ആത്മ സംഘ ർ ഷ ത്താ ൽ ഒരു തിരുമാനത്തി ലെത്താൻ കഴിയുന്നില്ല അവൾക്ക് കുറ്റബോധം തോന്നി  ഞാനിന്നൊരു കുടുംബിനിയാണ് പ്രായമായ മാതാ പിതാക്കളെയും ജീവന് തുല്യം സ്നേഹിച്ച ഭർത്താവിനെയും തള്ളി കളയാൻ മനസു കൊണ്ടു തയാറായ അവൾ കുറ്റബോധത്താൽ പൊട്ടിക്കരഞ്ഞു മനസിലെ മാലിന്യം ഒഴിഞ്ഞു പോകും വരെ കരഞ്ഞു 

പെയ്തൊഴിഞ്ഞ ആകാശം പോലെ മനസു ശാന്തമായി.

മനസിന്റെ ശൂന്യത മാറിയപ്പോൾ നല്ല ചിന്തകൾ ഓരോന്നായി കടന്നു വന്നു. 

ഇണക്കവും പിണക്കവും പരിഭവങ്ങളും ഇല്ലാത്ത കുടുംബമുണ്ടോ.

സ്‌നേഹമുള്ളിടത്തല്ലേ പരിഭവമുണ്ടാകു.

ഈ ചെറിയ കുടുംബം മുന്നോട്ടു നയിക്കാൻ കഴിയാത്ത താൻ എങ്ങനെ അഗതികളുടെ ആശ്രയമാകും 

അതി ലോലമായ ഒരു പളുങ്കു പത്രമാണ് ദാമ്പത്യം. 

കൈ തട്ടിയുടഞ്ഞു പോകാതെ തൂത്തു തുടച്ചു വൃത്തിയാക്കിയാൽ പത്തര മാറ്റു തങ്കം പോലെ വെട്ടി ത്തി ളങ്ങും സംശയമില്ല ഒരു നല്ല ഭാര്യയായി ഒരു നല്ല മരുമകളായി അവൾ രൂപപ്പെടുകയായിരുന്നു ജനാല വിരിപ്പു മാറ്റി വഴിക്കണ്ണുമായി അവൾ കാത്തിരുന്നു പ്രിയതമന്റ്വരവിനായി .

 

                   ഓമന ദാസ്