സ്വാതന്ത്ര്യം: കവിത, ഡോ. ജേക്കബ് സാംസൺ 

Aug 29, 2025 - 07:31
 0  56
സ്വാതന്ത്ര്യം: കവിത, ഡോ. ജേക്കബ് സാംസൺ 
അനന്തരം
ബ്രിട്ടീഷുകാർ
ഇന്ത്യാക്കാരോട് പറഞ്ഞു :
"നിങ്ങളുടെ സ്വാതന്ത്ര്യം
ഞങ്ങൾക്കെന്തിനാണ് ?
അത് നിങ്ങൾതന്നെ
എടുത്തുകൊള്ളൂ..
ഞങ്ങൾക്ക് വേണ്ടതെല്ലാം
നേരത്തേ തന്നെ ബ്രിട്ടനിൽ 
ഞങ്ങൾ സുരക്ഷിതമായി
എത്തിച്ചു കഴിഞ്ഞു.
ഞങ്ങളിനി നിങ്ങളെ 
ഭരിക്കാൻ ഇവിടെ വരില്ല 
 സന്തോഷമായി
നമുക്കു പിരിയാം
വിടവാങ്ങൽ സമ്മാനമായി 
ഞങ്ങളുടെ ഇംഗ്ലീഷ് 
നിങ്ങൾക്ക് തരുന്നു.
ഇതുപയോഗിച്ച് നിങ്ങൾക്ക്
ഞങ്ങളുടെ നാടുകളിൽ വന്ന്
അടിമകളായി ജീവിക്കാം.
ഇപ്പോഴത്തെ സാഹചര്യത്തിൽ 
ഞങ്ങൾക്കും അതാണ് ലാഭം."